Authored by: അശ്വിനി പി|Samayam Malayalam•9 Oct 2025, 4:55 pm
പതിനേഴാം വയസ്സിലാണ് നദിയ മൊയ്തു സിനിമാ ലോകത്തേക്ക് വരുന്നത്. അതിന് മുന്നേ തന്നെ സിരിഷുമായി പ്രണയത്തിലായിരുന്നു. സിനിമ ഓഫർ വന്ന കാര്യം സിരിഷിനോട് പറഞ്ഞപ്പോഴുള്ള മറുപടിയെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും നദിയ മൊയ്തു പറയുന്നു
നദിയ മൊയ്തുവും ഭർത്താവുംജെഎഫ്ഡബ്ല്യുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ പ്രണയ കഥയെ കുറിച്ച് നദിയ മൊയ്തു വെളിപ്പെടുത്തി. അയൽവാസിയായ പയ്യൻ ആണ് തൻരെ ജീവിത പങ്കാളി എന്ന് എപ്പോൾ തീരുമാനിച്ചു എന്ന് ചോദിച്ചപ്പോൾ, അത് നാച്വറലായി സംഭവിച്ചതാണ് എന്നായിരുന്നു നദിയയുടെ മറുപടി.
Also Read: അന്ന് ഞാൻ മരിക്കേണ്ടതായിരുന്നു, ആത്മാർത്ഥത കൂടിപ്പോയി; ഒന്നും അറിയാത്ത പ്രായത്തിൽ സംഭവിച്ച അപക്വത; മഞ്ജു വാര്യർ പറയുന്നുചെറുപ്പം മുതലേ ഞങ്ങൾക്ക് പരസ്പരം അറിയാം, ഒരു സ്റ്റേജിൽ എത്തിയപ്പോൾ പരസ്പരം ഞങ്ങൾ അങ്ങ് തീരുമാനിക്കുകയായിരുന്നു. പഠിക്കാനൊക്കെയായി സിരിഷ് വിദേശത്തേക്ക് പോയപ്പോൾ കത്തുകൾ അയക്കുമായിരുന്നു. അങ്ങനെ ഒരുപാട് കത്തുകൾ വന്നപ്പോഴാണ് അച്ഛനും അമ്മയ്ക്കും ഡൗട്ട് അടിച്ചത്. കാര്യം തിരക്കി, സിരിഷ് ആയതുകൊണ്ട് പ്രശ്നവും ഉണ്ടായില്ല. ആ പ്രണയത്തിന് അനിയത്തിയുടെ ഫുൾ സപ്പോർട്ടം തനിക്കുണ്ടായിരുന്നു എന്ന് നദിയ പറയുന്നു.
ജോലി റെഡി; 10 പ്രധാന തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു
സിനിമയിലേക്കുള്ള എൻട്രിയെ കുറിച്ച് പറഞ്ഞപ്പോൾ ആ ചെറിയ പ്രായത്തിലും സിരിഷ് പറഞ്ഞ പക്വതയുള്ള മറുപടിയെ കുറിച്ചും നദിയ മൊയ്തു സംസാരിക്കുന്നുണ്ട്. ഒരു സിനിമ ഓഫർ വന്നിട്ടുണ്ട്, അടുത്ത ഫാമിലി ഫ്രണ്ടാണ്, അച്ഛനും അമ്മയും ഓകെയാണ് എന്ന് പറഞ്ഞപ്പോൾ, ഇതിൽ എന്റെ സമ്മതത്തിന് പ്രാധാന്യമില്ല, നമ്മൾ രണ്ടു പേരും നമ്മുടെ റിലേഷൻ ഷിപ്പിൽ വളരെ നേരത്തെയാണ്. അതുകൊണ്ട് തന്നെ നീ എന്ത് ചെയ്യണം ചെയ്യരുത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും പക്വതയും എനിക്കില്ല. പാരന്റ്സ് എല്ലാം ശരിയായ തീരുമാനമാണ് എടുക്കുന്നത് അതിനൊപ്പം മുന്നോട്ടു പോകൂ എന്ന് സിരിഷ് പറഞ്ഞു. വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരാൻ തനിക്കേറ്റവും പിന്തുണ നൽകിയതും സിരിഷ് ആണെന്ന് നദിയ നേരത്തെ പറഞ്ഞിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·