അടുത്ത വർഷം വിവാഹമുണ്ടാവുമോ? കലണ്ടറിൽ ഡേറ്റില്ല എന്ന് ജം​ഗ് യോങ് ഹ്വായ

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam17 Oct 2025, 1:15 pm

ജംങ് യോങ് ഹ്വായ അടുത്ത വർഷം വിവാഹിതനാകുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുകയാണ്. അതിന് ഒരു വ്യക്തത നൽകി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം

Jung Yong Hwaജംഗ് യോങ് ഹ്വായ
സെലിബ്രേറ്റികളുടെ വിവാഹം അവരറിയും മുൻപ് ആരാധകർ അറിയും എന്ന പറയുന്ന കാലത്താണ് ഇപ്പോൾ ജീവിക്കുന്നത്. വരന്റെ പേരും മേൽവിലാസവും അടക്കം, വിവാഹം നടക്കാൻ പോകുന്ന ഡേറ്റ് സഹിതം പലതും സോഷ്യൽ മീഡിയയിലൂടെ പ്രചരിയ്ക്കുന്നു. ഏറ്റവുമൊടുവിൽ ആ ഗോസിപ്പുകൾക്ക് ഇരയായിരിക്കുന്നത് കെ പോപ് താരം ജംഗ് യോങ് ഹ്വായാണ്

ജംഗ് യോങ് ഹായ പ്രണയത്തിലാണെന്നും, വിവാഹം ഉടനുണ്ടാവും എന്നുമൊക്കെയുള്ള ഗോസിപ്പുകൾ കുറച്ച് കാലങ്ങളായി സജീവമാണ്. അതിനൊപ്പമാണ് വിവാഹം 2026 ൽ പ്ലാൻ ചെയ്തിരിയ്ക്കുന്ന എന്ന തരത്തിൽ വാർത്തകൾ വന്നത്. സോഷ്യൽ മീഡിയയിലൂടെ ഈ വാർത്തകളോട് പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണിപ്പോൾ ജംഗ് യോങ് ഹായ.

Also Read: കറുപ്പിനഴക്.. ഓ.. ഓ; വെറുതെയല്ല, ഒരുപാട് കഷ്ടപ്പെട്ട് വീണ്ടെടുത്തതാണീ ലുക്ക്, അപർണയുടെ പുതിയ ചിത്രങ്ങൾ

നിലവിൽ തനിക്ക് അങ്ങനെ ഒരു പ്ലാനിങ് ഇല്ല എന്ന നടനും ഗായകനുമായ ജംഗ് യോങ് ഹായ വ്യക്തമാക്കി. അടുത്ത വർഷം താൻ വിവാഹിതനാകുന്നു എന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞത്. പക്ഷേ എന്റെ കലണ്ടറിൽ അങ്ങനെയൊന്നില്ല. അടുത്ത വർഷം എൻരെ വർക്കുകളുടെ ഷെഡ്യൂൾ ഡേറ്റുകൾ മാത്രമാണ് കാണുന്നത്, അതിൽ വിവാഹം ഇല്ല. തിരക്കിലാണ് എന്ന് ചിരിച്ചുകൊണ്ട് ജംഗ് യോങ് ഹായ പറയുന്നു

Also Read: സുജിത്തുമായി ഇപ്പോഴും നല്ല ബന്ധമാണ്, ഒരു ശത്രുതയുടെയും ആവശ്യമില്ല; മുൻ ഭർത്താവിനെ കുറിച്ച് മഞ്ജു പിള്ള

നിലവിൽ എന്റെ ഷെഡ്യൂളിൽ വിവാഹമില്ല. അതുകൊണ്ട് തന്നെ ദയവുചെയ്ത് ഇത്തരം അടിസ്ഥാനമില്ലാത്ത വാർത്തകൾ പറയുന്നതും എനിക്ക് ഡിഎം ചെയ്യുന്നതും നിർത്തുക. ഇല്ലാത്ത കാര്യത്തിന് എല്ലാവർക്കും മറുപടി നൽകുന്നത് തന്നെ വിചിത്രമായി തോന്നുന്നു. അതുകൊണ്ട് ശാന്തരാകൂ- എന്നാണ് ജംങ് യോങ് ഹായ പറഞ്ഞത്.

യുഎഇയിൽ അവധിമേളം; ആഘോഷങ്ങളുടെ ഭാഗമായി തുടർച്ചയായി നാല് ദിവസം അവധി


പാട്ടും അഭിനയവുമൊക്കെയായി തിരക്കിലാണ് 36 കാരനായ ജംഗ് യോങ് ഹായ. ന‍ടന്റെ വിവാഹ വാർത്ത ചില കടുത്ത ആരാധകർക്ക് നിരാശയായിരുന്നു, എന്നാൽ ഇപ്പോൾ ഈ സ്ഥിരീകരണം തങ്ങൾക്ക് ആശ്വാസം പകരുന്നു എന്ന് ചിലർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article