28 March 2025, 09:47 AM IST
.jpg?%24p=6ffb623&f=16x10&w=852&q=0.8)
സിക്കന്ദർ എന്ന ചിത്രത്തിൽ സൽമാൻ ഖാൻ | Photo: Screengrab/Trailer
സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് 30-ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ.ആര്‍.മുരുഗദോസ് ആണ്. ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തെ കുറിച്ച് ആരാധകര്‍ക്കുള്ള പ്രതീക്ഷ ഏറെയാണ്. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രം പത്തുകോടിയോളം കളക്ഷന്‍ നേടിയ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഐമാക്‌സ്, 2 ഡി സ്‌ക്രീനുകളില്‍ നിന്നായി 3.98 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ബുക്ക് ചെയ്ത സീറ്റുകളുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് കളക്ഷന്‍ 9.31 കോടിയിൽ എത്തിനില്‍ക്കും. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് 1.8 കോടിയും ഡല്‍ഹിയില്‍ നിന്ന് 1.4 കോടിയും ചിത്രം കളക്ട് ചെയ്തു.
പ്രധാന നഗരങ്ങളിലെല്ലാം ചിത്രത്തിന്റെ ടിക്കറ്റ് വില ആയിരത്തിലേറെയാണ്. മുംബൈയില്‍ പ്രീമിയം സീറ്റുകള്‍ക്ക് 2,200 രൂപയും ഡല്‍ഹിയില്‍ പ്രീമിയം സീറ്റുകള്‍ക്ക് 1,600 മുതല്‍ 1,900 വരെയാണ് ഈടാക്കുന്നത്. മുംബൈയില്‍ ചില സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളില്‍ റിക്ലൈനര്‍ സീറ്റുകള്‍ക്ക് 700 രൂപയാണ് ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രശ്മിക മന്ദാന, സത്യരാജ്, കാജള്‍ അഗര്‍വാള്‍, ഷര്‍മാന്‍ ജോഷി തുടങ്ങിയവരാണ് സിക്കന്ദറില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
Content Highlights: sikandar movie collects 10 crore done beforehand bookings
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·