01 July 2025, 05:37 PM IST

കയ്ലീ പേജ് | ഫോട്ടോ: Instagram
അഡൾട്ട് സിനിമാ നടി കയ്ലീ പേജ് (28) അന്തരിച്ചു. ജൂൺ 25-ന് സ്വവസതിയിൽവെച്ചാണ് മരണം. കയ്ൽ പൈലന്റ് എന്നാണ് യഥാർത്ഥ പേര്.
ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ആണ് അവരുടെ മരണം സ്ഥിരീകരിച്ചത്. നിലവിൽ മരണകാരണം കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
2016-ലാണ് കയ്ൽ അഡൽറ്റ് എന്റർടൈൻമെന്റ് രംഗത്ത് കരിയർ ആരംഭിച്ചത്. ഈ രംഗത്തെ മുൻനിര സ്റ്റുഡിയോകളുമായി അവർ ചേർന്നുപ്രവർത്തിച്ചു. 200-ൽ അധികം അഡൾട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നടിയുടെ ഏജൻസിയായ ഹസ്സി മോഡൽസും മറ്റ് സഹപ്രവർത്തകരും അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
Content Highlights: Adult movie histrion Kylie Page (Kyle Pylant) passed distant astatine 28
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·