Authored by: ഋതു നായർ|Samayam Malayalam•18 Dec 2025, 12:11 p.m. IST
ദിലീപ് പടം ബഹിഷ്കരിക്കുമെന്ന് ഒരു സംഘം ആളുകൾ പറയുന്നുണ്ട് എങ്കിലും കാശ് ഇറക്കി ആയാലും തങ്ങൾ ഉദ്ദേശിച്ച ഇടത്ത് എത്തിക്കുമെന്ന വാശിയിൽ ആണ് അണിയറപ്രവർത്തകർ
ഭഭ ബ(ഫോട്ടോസ്- Samayam Malayalam)അതേസമയം ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ വളരെ വേഗത്തിൽ ആണ് വിറ്റഴിയുന്നത്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഓരോ മണിക്കൂറിലും പതിനായിരത്തിലധികം ടിക്കറ്റുകൾ ആണ് ബുക്ക് ചെയ്യപ്പെടുന്നതേനാണ് റിപ്പോർട്ടുകൾ . തിരക്കഥാകൃത്തുക്കളിൽ ഒരാൾ ആയ ഫാഹിം സഫറാണ് ഈ പോസിറ്റീവ് റിപ്പോർട്ട് പങ്കുവെച്ചത്.
ഈ വർഷത്തെ ക്രിസ്മസ് റിലീസുകളിൽ ആദ്യത്തേതായി എത്തുന്ന പ്രധാന ചിത്രമാണ് ദിലീപിന്റെ ' ഭാ.ഭാ.ബ. '. 'അവതാർ: ഫയർ ആൻഡ് ആഷ്' ഒഴികെ, ഈ ആഴ്ച മറ്റ് വലിയ റിലീസുകളൊന്നുമില്ല. ഇക്കാരണങ്ങൾ കൊട്നുതന്നെ ചിത്രത്തിന് കൂടുതൽ സ്‌ക്രീനുകളും പ്രദർശന സമയവും ലഭിക്കും എന്നാണ് പൊതുവെ ഉള്ള സംസാരം.നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ' ഭാ.ഭാ.ബ. ' ഡിസംബർ 18 ന് ആണ് ലോകമെമ്പാടും റിലീസ്രാ ചെയ്യുന്നത്. രാവിലെ 8 മണി മുതൽ ആണ് ചിത്രത്തിന്റെ പ്രദർശനം തുടങ്ങിയത്. ഏകദേശം ഒരുകോടി രൂപയാണ് ചിത്രത്തിന്റെ റിലീസിനു മുൻപേ നേടിയതെന്നും കണക്കുകൾ ഉണ്ട്.
ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് മോഹൻലാലിന്റെ കാമിയോ റോൾ ആണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ചിത്രത്തിന്റെ ഹൈപ്പിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും ദിലീപും ഒന്നിക്കുന്നു എന്ന വസ്തുത കാരണം, നല്ല പ്രമോഷണൽ മെറ്റീരിയലുകൾ ഉള്ളതിനാൽ, ' ഭാ.ഭാ.ബ. ' ഗംഭീരമായ കളക്ഷൻ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നതും. അതേസമയം ഇത് ദിലീപിനെ വെല്ലുവിളിച്ചതിന് പകരം ആയി കാശ് ഇറക്കി ആയാലും അദ്ദേഹം ഈ ചിത്രത്തെ വേറെ തലത്തിൽ എത്തിക്കുമെന്നും ദിലീപ് ഫാന്സ് പറയുന്നു.
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ അഭിനയിക്കുന്ന ഒരു മാസ് കോമഡി-ആക്ഷൻ എന്റർടെയ്‌നറാണ് ' ഭാ.ഭാ.ബ '. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്ന് എഴുതിയ ചിത്രം കൂടിയാണിത്.





English (US) ·