01 April 2025, 05:50 PM IST
ചെന്നൈയിൽ നിന്നാണ് റഹ്മാൻ ചിത്രം കണ്ടത്

എമ്പുരാൻ പോസ്റ്റർ | Photo: Facebook
തിയേറ്ററുകളില്‍ കുതിപ്പ് തുടരുന്ന മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം എമ്പുരാന്‍ കണ്ട് നടന്‍ റഹ്‌മാന്‍. രചയിതാവ് മുരളി ഗോപിയെ പ്രത്യേകമായി അഭിനന്ദിച്ച റഹ്‌മാന്‍ ചിത്രം എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കണമെന്നും പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെന്നൈയിൽ നിന്നാണ് റഹ്മാൻ ചിത്രം കണ്ടത്.
ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് റഹ്‌മാന്‍ തന്റെ പോസ്റ്റ് ആരംഭിച്ചത്. 'എല്ലാവര്‍ക്കും ഈദ് ആശംസകള്‍. ഞാന്‍ ഇപ്പോള്‍ എമ്പുരാന്‍ കണ്ടു. ആ അനുഭവത്തില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. അതിശയകരമായ കഥയും ആകര്‍ഷകമായ തിരക്കഥയുമാണ് എമ്പുരാന്റേത്. രചയിതാവ് മുരളി ഗോപിക്ക് വലിയ കയ്യടികള്‍.' -റഹ്‌മാന്‍ കുറിച്ചു.
'മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മോഹന്‍ലാലിനെ കുറിച്ച് ഞാനെന്താണ് പറയുക. ഓരോ വേഷവും കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് വിസ്മയകരമാണ്.' -റഹ്‌മാന്‍ തുടര്‍ന്നു.
'എന്നാല്‍ സംവിധായകന്‍ പൃഥ്വിരാജിന്റെ പാടവമാണ് വേറിട്ട് നില്‍ക്കുന്നത്. കഥയും കഥാപാത്രങ്ങളും ഇഴചേര്‍ത്ത് ദൃശ്യ വിസ്മയവും ശക്തമായതുമായ ഒരു ചലച്ചിത്രാനുഭവമാണ് പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയത്. നമ്മുടെ സിനിമ അന്താരാഷ്ട്രതലത്തില്‍ ശോഭിക്കുന്നത് കാണുന്നതില്‍ അഭിനേതാവെന്ന നിലയില്‍ ഞാന്‍ ആവേശഭരിതനാണ്. ഇത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണ്. ഈ ചിത്രം ആരും കാണാതെ പോകരുത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഇത്.' -റഹ്‌മാന്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ നിര്‍മ്മാതാക്കളേയും റഹ്‌മാന്‍ തന്റെ പോസ്റ്റില്‍ അഭിനന്ദിച്ചു.
Content Highlights: Actor Rashin Rahman watches Mohanlal's L2: Empuraan & posts reappraisal connected societal media
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·