അത് ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തുണ്ട്! അവർ ശിക്ഷിക്കപ്പെടാതെ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയില്ല

1 month ago 2

Authored by: ഋതു നായർ|Samayam Malayalam14 Dec 2025, 6:00 p.m. IST

അതിജീവിതയ്ക്ക് ഒപ്പമാണ് അന്നും, ഇന്നും, എന്നും! പുറത്തു പകൽവെളിച്ചത്തിൽ ഉള്ളവർ ശിക്ഷിക്കപ്പെടാതെ നീതി പൂർണ്ണമാകില്ല, ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും,ശിക്ഷിക്കപ്പെടണം

manju warrier absorption    histrion   abduction lawsuit  aft  verdictമഞ്ജു വാര്യർ(ഫോട്ടോസ്- Samayam Malayalam)
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ ആദ്യമായി പ്രതികരിച്ചുകൊണ്ട് മഞ്ജു വാര്യർ.

ബഹുമാനപ്പെട്ട കോടതിയോടു ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണ്ണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളു. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെടാതെ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയില്ല. പോലീസിലും നിയമസംവിധാനത്തിലുമുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അത് കൂടി കണ്ടെത്തിയേ തീരൂ.

ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ
മനുഷ്യർക്കും കൂടി വേണ്ടിയാണു. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും
സമാധാനം നിലനിറുത്തിപ്പിടിച്ച് തല ഉയർത്തിപ്പിടിച്ചു ജീവിക്കാനുള്ള നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം.
ഉണ്ടായേ തീരൂ.അന്നും, ഇന്നും, എന്നും അവൾക്ക് ഒപ്പം; മഞ്ജു വാര്യർ കുറിച്ചു
Read Entire Article