'അത് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു'; മോഹൻലാലിന്റെ വിശദീകരണം പങ്കുവെച്ച് പൃഥ്വി

9 months ago 8

mohanlal-prithwiraj

മോഹൻലാൽ, പൃഥ്വിരാജ് | Photo: facebook

മ്പുരാൻ ചിത്രത്തിനെതിരേ ഉയരുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടും വിവാദ വിഷയങ്ങൾ നീക്കം ചെയ്യുമെന്നറിയിച്ചുമുള്ള നടൻ മോഹൻലാലിന്റെ വിശദീകരണ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. #L2 #Empuraan എന്നീ രണ്ട് ഹാഷ്ടാഗിൽ പൃഥ്വി പ്രതികരണമൊതുക്കുകയായിരുന്നു.

ചിത്രത്തിനെതിരേ സംഘപരിവാർ പ്രവർത്തകരിൽ നിന്ന് വ്യാപകപ്രതിഷേധമുയർന്നതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായും അറിയിച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ ഹാഷ്ടാഗ് പ്രതികരണം.

ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നായിരുന്നു മോഹൻലാൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

തന്നെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണ്. അതുകൊണ്ടു തന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നായിരുന്നു മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞതായും മോഹൻലാൽ പറഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു- എന്ന് അദ്ദേഹം ഫേസ്ബുക്കുൽ കുറിച്ചു. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

Content Highlights: empuraan contention prithwiraj stock mohanlal facebook post

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article