അത്രയും തുക പ്രതിഫലം ലഭിക്കില്ലെന്ന് സംവിധായകന്‍ പറഞ്ഞു, അതിന്റെ ഇരട്ടി നേടിയെടുത്തു- തിലോത്തമ ഷോം

9 months ago 8

Tillotama Shome

നടി തിലോത്തമ ഷോമി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി

രിയറിന്റെ തുടക്കകാലത്ത് നേരിട്ട തിരിച്ചടികളേക്കുറിച്ച് തുറന്ന് പറഞ്ഞ് നടി തിലോത്തമ ഷോം. ഇത്തരം കുറ്റപ്പെടുത്തലുകള്‍ തന്റെ കരിയറില്‍ ദീര്‍ഘകാല സ്വാധീനംചെലുത്തിയെന്നും തിലോത്തമ അഭിപ്രായപ്പെട്ടു. ന്യായമായ പ്രതിഫലം ലഭിക്കാന്‍ താന്‍ നടത്തിയ പോരാട്ടങ്ങള്‍ ഓര്‍ത്തെടുക്കവെ ഒരുസംവിധായകനില്‍നിന്നുണ്ടായ മോശം പരാമര്‍ശത്തേക്കുറിച്ചും നടി തുറന്നുപറഞ്ഞു.

ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തിലോത്തമ വൈകാരികമായി പ്രതികരിച്ചത്. 'ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമുള്ള പാര്‍ട്ടിയില്‍ സംസാരിക്കവെ ഒരാള്‍ എന്നോട്, ജീവിതത്തില്‍ നിങ്ങള്‍ അതിയായി ആഗ്രഹിക്കുന്ന എന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ ഒരു കാറും അതിന്റെ തുകയും പറഞ്ഞു. അത്രയും പ്രതിഫലം ലഭിക്കുന്ന സിനിമ കിട്ടിയാല്‍ എനിക്ക് ആ കാര്‍ വാങ്ങാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞു. ഇത് നിങ്ങളോട് പറയുന്നതില്‍ വിഷമമുണ്ട്, പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും അത്രയും പ്രതിഫലം ലഭിക്കില്ല എന്ന് ആ സംവിധായകന്‍ പറഞ്ഞു. അത് അന്യായമാണ്, എന്നാല്‍ ഈ ഇന്‍ഡസ്ട്രി ഇങ്ങനെയാണ്. നിങ്ങള്‍ കഴിവുള്ളയാളാണ്, നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് ഒരിക്കലും അത്രയും തുക ലഭിക്കില്ല എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. മാന്യമായ രീതിയിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും അത് എന്റെയുള്ളില്‍ ഏറെക്കാലം കിടന്നു',- തിലോത്തമ പറഞ്ഞു.

അടുത്ത ചിത്രം വന്നു. കലാമൂല്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിന്റെ പരമാവധിയായിരുന്നു ആ ചിത്രം. അത്രയും മികച്ച കഥാപാത്രം വീണ്ടും ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ, ഞാന്‍ നാലുമാസത്തോളം ചര്‍ച്ചകള്‍ നടത്തി. പ്രതിഫലത്തിന് വേണ്ടി പോരാടി, ഒടുവില്‍ ഞാന്‍ നേരത്തെ പറഞ്ഞതിന്റെ ഇരട്ടി പ്രതിഫലം എനിക്ക് ലഭിച്ചു. കോണ്‍ട്രാക്ട് യാഥാര്‍ഥ്യമായപ്പോള്‍, ആ സംവിധായകന് മെസ്സേജ് ചെയ്തു. ഞാന്‍ ഒരു കരാറില്‍ ഒപ്പുവെച്ചു, എനിക്കിത്ര കിട്ടി എന്നായിരുന്നു മെസ്സേജ്. മറ്റൊരു നടനോട് എന്തുചെയ്യാന്‍ കഴിയും കഴിയില്ല എന്ന് പറയുന്നതിന് മുമ്പ് നിങ്ങള്‍ അത് അറിയണമെന്ന് എനിക്ക് തോന്നി', -ഷോം പറഞ്ഞു.

2001-ല്‍ പുറത്തിറങ്ങിയ മണ്‍സൂണ്‍ വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് തിലോത്തമ ഷോം അഭിനയരംഗത്തെത്തിയത്. പാതാള്‍ ലോക്, ഡല്‍ഹി ക്രൈം എന്നിവ തിലോത്തമ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരീസുകളാണ്. ലസ്റ്റ് സ്റ്റോറീസ് 2-ലും തിലോത്തമ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: Actor Tillotama Shome gets affectional implicit director's remark and proving him wrong

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article