അദ്ദേഹം നടത്തിയ പ്രവചനം അക്ഷരാർത്ഥത്തിൽ സത്യമായി! മുൻകൈയെടുത്തത് മകൾ; ലിസിയും പ്രിയദർശനും ഒരുമിച്ചാണ്

2 weeks ago 2
കഴിഞ്ഞാഴ്ച ഏറ്റവും സുന്ദരമായ ഒരു കാഴ്ച നടന്നത് ലിസി പ്രിയദർശൻ ജോഡികൾ ഒരുമിച്ചെത്തിയതായിരുന്നു . പ്രിയദർശന്റെ കൈപിടിച്ചുകൊണ്ട് നടന്നുവരുന്ന ലിസി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. ഒരു റൊമാന്റിക് മൂവി കണ്ട സന്തോഷമായിരുന്നു ഇരുവരെയും സ്നേഹിക്കുന്നവർക്ക്. പതിനഞ്ചുവര്ഷത്തിനുശേഷം ആകും ഇരുവരുടെയും സ്‌നേഹനിർഭര കാഴ്ച ആരാധകർ കാണുന്നതും. അതുകൊണ്ടുതന്നെ അത് ഉത്സവം ആയിരുന്നു ഇവരുടെ പ്രേക്ഷകർക്ക്.

ഇവരുടെ ഈ കൂടിക്കാഴ്ച അധികം വൈകാതെ നടക്കും എന്ന് പ്രവചിച്ച ഒരാളുണ്ട് സംവിധായകൻ ആലപ്പി അഷ്‌റഫ്. ലോക മൂവി വമ്പൻ ഹിറ്റായി പോകുന്ന സമയത്താണ് മകളുടെ വിജയത്തിന് പിന്നിൽ അച്ഛന്റെയും അമ്മയുടെയും സ്നേഹം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത്. ലോകയുടെ വിജയാഘോഷത്തിലും ഇരുവരും ഒരുമിച്ചായിരുന്നു. അധികം വൈകാതെ ഇരുവരും കൈ പിടിച്ചു ഒരുമിച്ചെത്തും എന്ന് അദ്ദേഹം പ്രവചിച്ചത് സത്യവും ആയി.

കരിനാക്കിന് തുല്യം, പൊൻ നാക്കാണ് തന്റേത് എന്ന് പ്രിയദർശൻ പോലും അദ്ദേഹത്തോട് പറഞ്ഞു എന്നതാണ് സത്യം. അതേസമയം ലിസിയുടെ വയ്യാതെ ആയ അമ്മയെ കാണാൻ ലിസിക്ക് ഒപ്പം പ്രിയദർശനും ചെന്നതായിട്ടാണ് റിപോർട്ടുകൾ. ഓർമ്മശക്തി നഷ്‌ടമായ അമ്മ ഇരുവരെയും തിരിച്ചറിഞ്ഞില്ലെങ്കിലും മനസ് കൊണ്ട് അവർ ആഗ്രഹിച്ച നിമിഷം ആയിരുന്നിരിക്കും ഇത് എന്ന കാര്യത്തിൽ സംശയം വേണ്ട.

ALSO READ: അഭിനയം നിര്‍ത്തിയോ, കേരളം വിട്ടോ ? എല്ലാവരുടെ സംശയത്തിനും മറുപടി നല്‍കി ലെനപ്രിയദർശനും ലിസിയും തമ്മിലുള്ള പ്രണയകഥ, 1984-ൽ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയുടെ ലൊക്കേഷനിൽ തുടങ്ങിയതാണ്, അന്ന് 16 വയസ്സുള്ള ലിസിയോട് തോന്നിയ അടുപ്പം ആണ് വിവാഹത്തിലേക്ക് എത്തിയത്. അതിനായി മതം പോലും മാറിയിരുന്നു ലിസി. 1990-ൽ വിവാഹിതരായ ഇരുവരും 2016-ൽ 26 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞു, എന്നിരുന്നാലും മക്കളുടെ കാര്യങ്ങൾക്കായി എപ്പോഴും ഒരുമിച്ചായിരുന്നു.


ALSO READ: അമ്മയാകാൻ പോകുന്ന ഉപാസനക്ക് ഒസാവയുടെ സ്‌പെഷ്യൽ ബിരിയാണി! സന്തോഷം നിറഞ്ഞനിമിഷങ്ങൾ പങ്കിട്ട് രാം ചരൺ

ഇതിനിടയിൽ മകന്റെ വിവാഹം കഴിഞ്ഞു ഇരുവരും ഒരുമിച്ചുനിന്നത് ഒഴിച്ചാൽ മറ്റെവിടെയും ഇരുവരെയും കണ്ടിരുന്നില്ല. ഇവർ ഒരുമിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അതിനായി മുൻകൈ എടുത്തതും കല്യാണി ആണ്. കാരണം അവർക്ക് അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിയാം. അങ്ങനെ മോഹൻലാൽ അടക്കമുള്ള ഇവരുടെ സുഹൃത്തുക്കൾ ഇടപെട്ടാണ് ഈ കൂടിച്ചേരൽ വേഗത്തിൽ ആക്കിയത് എന്നതാണ് സത്യം.

Read Entire Article