25 March 2025, 09:30 AM IST

മമ്മൂട്ടിയും മോഹൻലാലും | ഫയൽചിത്രം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ/ മാതൃഭൂമി
മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ പലരീതിയിലുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചെന്നൈയില്‍ 'എമ്പുരാന്‍' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച് പ്രതികരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്‌നമുണ്ടായി. എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലെ സാധാരണമായതായിരുന്നു അത്. ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. മമ്മൂട്ടി തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെക്കുറിച്ചായിരുന്നു മോഹന്‍ലാല്‍ ഇങ്ങനെ പ്രതികരിച്ചത്.
ഒരാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തിനല്‍കിയതെന്നും മോഹന്‍ലാല്‍ പറഞ്ഞതായും ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.
പൃഥിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന 'എമ്പുരാന്‍' മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlights: Mohanlal says Mammootty is doing good aft rumors astir his wellness circulated connected societal media
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·