അധികമാരും അറിഞ്ഞില്ല! 5 വര്ഷങ്ങള്ക്കുശേഷം അമ്മയായി; ബേബി ഷവറും തൊട്ടിൽ ചടങ്ങും എല്ലാം കഴിഞ്ഞു; താരങ്ങൾ അണിനിരന്ന ആഘോഷം

2 weeks ago 2

Authored by: ഋതു നായർ|Samayam Malayalam7 Jan 2026, 12:52 p.m. IST

ഒരാഴ്ചനീണ്ടുനിന്ന ഉത്സവം ആയിരുന്നു നാദിർഷായുടെ മകളുടെ വിവാഹം. കോവിഡ് കാലത്തെ മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിന് ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കാൻ എത്തിയിരുന്നു.

does nadirshah girl  person  a babe  oregon  not societal  media stars and a naming ceremonial  visheshangalനാദിർഷായുടെ മകൾ(ഫോട്ടോസ്- Samayam Malayalam)
നാദിര്ഷാക്ക് രണ്ടുപെൺമക്കൾ ആണ് എന്ന് എല്ലാവർക്കും അറിയാം. ആയിഷയും ഖദീജയും. കാമറയ്ക്ക് അധികം പിടിതരാത്ത രണ്ടുപേരാണ് ഇരുവരും. അഞ്ചുവര്ഷത്തിനു മുൻപേ ആയിരുന്നു മൂത്തമകൾ ആയിഷക്ക് വിവാഹം, അതിനുശേഷം ഉപ്പാക്ക് ഒപ്പം എത്തിയ ഒരു ചടങ്ങ്; ഇതൊക്കെ അല്ലാതെ അദ്ദേഹത്തിന്റെ പെണ്മക്കൾ ദിലീപിന്റെ മകൾ മീനാക്ഷിയെ പോലെ അധികം പിടി തരാറില്ല. ഇന്സ്ടയിൽ സജീവമാണ് രണ്ടുപേരും എന്നാൽ അതും പ്രൈവറ്റ് അകൗണ്ടുകൾ. അതുകൊണ്ടാകണം ആയിഷ ഉമ്മ ആയതൊന്നും അധികമാരും അറിഞ്ഞില്ല.

ചലച്ചിത്ര രംഗത്തെപ്രമുഖർ ടെലിവിഷൻ താരങ്ങൾ ഒക്കെ അണിനിരന്ന ചടങ്ങിൽ ആയിരുന്നു കുഞ്ഞിന്റെ പേരിടൽ എന്നാണ് റിപോർട്ടുകൾ. ന്യൂ ബോൺ ബേബിയെ എടുത്തുനിൽക്കുന്ന ഖദീജ അരികിലായി അയിഷയും ബിലാലും ഒക്കെയാണ് വൈറൽ ചിത്രങ്ങളിൽ ഉള്ളത്. കുറച്ചുനാളുകൾക്ക് മുൻപേ ആയിരുന്നു ആയിഷയുടെ ബേബി ഷവർ. അന്ന് മീനാക്ഷി ആയിരുന്നു താരം. പക്ഷേ പുതിയ ചിത്രങ്ങളിൽ എവിടെയും മീനാക്ഷിയെ കാണാൻ ഇല്ല.

ALSO READ: അദ്ദേഹം നടത്തിയ പ്രവചനം അക്ഷരാർത്ഥത്തിൽ സത്യമായി! മുൻകൈയെടുത്തത് മകൾ; ലിസിയും പ്രിയദർശനും ഒരുമിച്ചാണ്
കാവ്യയും മകളും നാട്ടിൽ ഇല്ലാത്തതുകൊണ്ടാകണം അവരും ആഘോഷങ്ങളിൽ ഭാഗം ആയിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ബേബി ഷവറും തൊട്ടിൽ ചടങ്ങും എല്ലാം തീർത്തും സ്വകാര്യ ചടങ്ങുകളിൽ ആയിരുന്നു എന്നാണ് സൂചന. Falaq! എന്ന പേരാണ് ബേബിയുടേത് എന്നാണ് സൂചന, റിപ്പോർട്ടുകൾ ശരിയെങ്കിൽ പെണ്കുഞ്ഞാണ് ജനിച്ചത്.

ALSO READ: അഭിനയം നിര്‍ത്തിയോ, കേരളം വിട്ടോ ? എല്ലാവരുടെ സംശയത്തിനും മറുപടി നല്‍കി ലെന

നാദിർഷായുടെ രണ്ടുമക്കളിൽ മൂത്തയാളായ ആയിഷ സ്റ്റൈലിസ്റ്റ് കൂടിയാണ്. നടി നമിതയെ ഒരിക്കൽ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുക്കിയും വർത്തകളിൽ ഇടം പിടിച്ചിരുന്നു. മറ്റുള്ളവരെ ഒരുക്കി കൈയ്യടി നേടിയ ആയിഷ സ്വന്തം വിവാഹത്തിലും കിടിലൻ ലുക്കിലാണ് എത്തിയത്. മൈലാഞ്ചി കല്യാണം മുതൽ വിവാഹദിനങ്ങൾ വരെ ആയിഷ അണിഞ്ഞ വിവാഹവസ്ത്രങ്ങൾ ആഭരണങ്ങൾ ഒക്കെയും ആരുടേയും ഹൃദയം കവരുന്നത് ആയിരുന്നു.

കോടീശ്വരൻ ആയ ബിലാൽ ആണ് ആയിഷയുടെ ഭർത്താവ് . ഇവരുടെ വിവാഹത്തിന് പാവപെട്ട പെൺകുട്ടികളുടെ വിവാഹം നടത്തിയും ഇവർ മാതൃക ആയിരുന്നു.

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ കൂടിയാണ് ബിലാൽ. കാർഗോഡ് ഉപ്പള സ്വദേശിയാണ് അദ്ദേഹം. മസ്‌ക്കറ്റിൽ സെറ്റിൽഡ് ആണ് കുടുംബം.

Read Entire Article