
രശ്മിക മന്ദാന, രശ്മിക അനിമലിന്റെ സെറ്റിൽ രൺബീർ കപൂറിനൊപ്പം | Photo: Instagram/ Rashmika Mandanna
രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനംചെയ്ത 'അനിമല്‍' സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങളെ തള്ളി ചിത്രത്തിലെ നായിക രശ്മിക മന്ദാന അടുത്തിടെ രംഗത്തെത്തിയിരുന്നു. രശ്മികയുടെ നിലപാട് വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. സിനിമയെ സിനിമയായി കാണണമെന്നായിരുന്നു രശ്മികയുടെ അഭിപ്രായം. സിനിമ കണ്ട് സ്വാധീനിക്കപ്പെടുന്നവര്‍ അവരുടെ തരം സിനിമകള്‍ കാണണം. ഏതെങ്കിലും സിനിമ കാണണം എന്ന് ആരും ആരേയും നിര്‍ബന്ധിക്കുന്നില്ലെന്നും അന്ന് അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിച്ച രണ്‍വിജയ് ബല്‍ബിര്‍ സിങ് എന്ന കഥാപാത്രത്തെപ്പോലൊരാളെ രശ്മിക സ്വീകരിക്കുമോ എന്ന ചോദ്യത്തോടുള്ള പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
മോജോ സ്‌റ്റോറിയുടെ പ്രേക്ഷകരുമായുള്ള സംവാദത്തിലായിരുന്നു രശ്മികയോട് ചോദ്യം ഉയര്‍ന്നത്. രണ്‍ബീര്‍ ചെയ്ത കഥാപാത്രത്തെപ്പോലെ ഒരാളെ നിങ്ങള്‍ സ്വീകരിക്കുമോ എന്നായിരുന്നു ചോദ്യം. 'നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുകയും, തിരിച്ചുസ്‌നേഹിക്കപ്പെടുകയുംചെയ്താല്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു', എന്നായിരുന്നു രശ്മികയുടെ മറുപടി.
അവതാരകയുടെ ചോദ്യത്തിന് ഉത്തരമായി രശ്മിക തന്റെ നിലപാട് വിശദീകരിച്ചു. 'നിങ്ങള്‍ പങ്കാളിക്കോ, ചെറുപ്പകാലം മുതല്‍ കൂടെയുള്ള ഒരാളുടേയോ ഒപ്പം വളരുന്ന സമയത്ത് നിങ്ങള്‍ വ്യക്തിത്വം രൂപപ്പെടുത്തുകയാണ്. എന്താണ് ഇഷ്ടമെന്നും ഇഷ്ടമല്ലാത്തതെന്നും നിങ്ങള്‍ തിരിച്ചറിയുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്തോ പങ്കാളിയോ പത്തുവര്‍ഷം മുമ്പ് എങ്ങനെയായിരുന്നു എന്ന് ആലോചിക്കുമ്പോള്‍ ഇന്നത്തെ വ്യക്തിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് മനസിലാവും', രശ്മിക വ്യക്തമാക്കി.
തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ രശ്മികയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. ഈ സ്ത്രീ വാ തുറക്കാത്തതാണ് നല്ലതെന്നും അവരുടെ തലയില്‍ ഒന്നുമില്ലെന്നും ഒരാള്‍ റെഡ്ഡിറ്റില്‍ കുറിച്ചു. ഓരോ തവണ വാ തുറക്കുമ്പോഴും അവര്‍ മണ്ടത്തരമാണ് പറയുന്നത്. ഒരു മുതിര്‍ന്ന സ്ത്രീ ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: Rashmika Mandanna Slammed For Saying She Would Date Someone Like Ranbir Kapoor From Animal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·