അനിയന്റെ കുടുംബം തകർന്നതിന് പഴി, വിവാഹ ബന്ധത്തിലും ആരോപണം; എല്ലാത്തിനും ഹൻസികയുടെ മറുപടി

2 months ago 3

Authored by: അശ്വിനി പി|Samayam Malayalam27 Oct 2025, 12:25 pm

വിവാഹ ബന്ധത്തെ കുറിച്ചും, വിവാഹ മോചനത്തെ കുറിച്ചുമൊക്കെയായി സമീപകാലത്ത് ഹൻസിക മൊത്വാനിയെ സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ നടി വലിയൊരു ലൈഫ് അപ്‍ഡേറ്റുമായി എത്തിയിരിക്കുകയാണ്.

hansika beingness  updateഹൻസിക മൊത്വാനി
സമീപകാലത്തായി സോഷ്യൽ മീഡിയയിൽ ഒരുപാട് വിവാദങ്ങൾ നേരിട്ടുകൊണ്ടിരിയ്ക്കുന്ന നടിയാണ് ഹൻസിക മൊത്വാനി . ഹൻസികയുടെ സഹോദരൻ പ്രശാന്ത് മൊത്വാനി വിവാഹ മോചിതനാകാൻ കാരണം നടിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. ഹൻസികയും അമ്മയും ചേർന്ന് തൈന്നെ ഗാർഹിക പീഡനത്തിനിരയാക്കി എന്ന് പ്രശാന്തിന്റെ ഭാര്യയും മിനിസ്ക്രീൻ താരവുമായ മുസ്കാൻ നാൻസി ജെയിംസ് വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. അതിന് പിന്നാലെ ഹൻസികയുടെയും വിവാഹ മോചന വാർത്തകൾ പുറത്തുവരാൻ തുടങ്ങി

ഹൻസികയുടെ വിവാഹ സമയത്ത് തന്നെ, തന്റെ കൂട്ടുകാരിയുടെ ഭർത്താവിനെയാണ് നടി തട്ടിയെടുത്തത് എന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. സൊഹയിൽ കതൂരിയയുടെ ആദ്യ വിവാഹത്തിന്റെ ഫോട്ടോയും, അതിൽ വധുവിന്റെ തോഴിയായി ഹൻസിക നിൽക്കുന്ന ഫോട്ടോകളും അതിനൊപ്പം വൈറലായി. എന്നാൽ ഹൻസിക കാരണമല്ല അവരുടെ ബന്ധം വേർപിരിഞ്ഞത്, വേർപിരിഞ്ഞതിന് ശേഷമാണ് സൊഹയിലുമായി ഹൻസിക അടുത്തത് എന്നുമൊക്കെയായിരുന്നു നടിയോട് അടുത്ത വൃത്തങ്ങൾ നൽകിയ വിശദീകരണം.

Also Read: കവിളിലെ മുറിവ്, പരിശോധനയിൽ കാൻസർ; ചികിത്സിക്കാൻ കാശില്ലാതെ നടി ‌സലീമ, സഹായം തേടി സുഹൃത്തുക്കൾ

എന്ത് എങ്ങനെയോ, പിന്നാലെ ഹൻസികയുടെ വിവാഹ മോചന വാർത്തകൾ പുറത്തുവന്നു. പാരീസിലെ ഐഫിൽ ടവറിന് മുന്നിൽ നിന്നുള്ള റൊമാന്റിക് ആയ ലവ് പ്രപ്പോസലിന് ശേഷം, 2022 ഡിസംബറിലായിരുന്നു ഹൻസികയുടെയും സൊഹയിൽ കതൂരിയയുടെയും വിവാഹം. നയൻതാരയുടെ വിവാഹത്തിന് ശേഷം ഒടിടി ഏറ്റെടുത്ത മറ്റൊരു വിവാഹമായിരുന്നു ഹൻസികയുടേത്. ഹൻസികാസ് ലവ് ശാദി ഡ്രാമ എന്ന ടൈറ്റിലോടെ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ചെയ്ത ഡോക്യുമെന്ററിയിൽ വളരെ ഇമോഷണലായിരുന്നു വിവാഹം. അവസാനം മൂന്ന് വർഷത്തിനുള്ളിൽ വിവാഹ മോചന വാർത്തകളും വന്നു.

നിങ്ങൾ അമേരിക്കയിൽ നിയമപരമല്ലാത്ത താമസക്കാരനാണോ? ഡ്രൈവിംഗ് ലൈസൻസ് നേടാൻ വഴിയുണ്ട്!


ഈ ഗോസിപ്പുകൾ എല്ലാം ഇങ്ങനെ പ്രചരിക്കവെയാണ് ഹൻസിക തന്റെ യൂട്യൂബിൽ പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ലൈഫ് അപ്ഡേറ്റ് എന്ന തംപ്നെയിലോടു കൂടെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിയ്ക്കുന്നത്. 2025 എന്നെ സംബന്ധിച്ച് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. അതുകൊണ്ട് തന്നെ എന്റെ അമ്മ എന്നോട് എന്റെ പേരിലെ സർ നെയിം മാറ്റാൻ ആവശ്യപ്പെട്ടു. ഒരുപാട് വാഗ്വാദങ്ങൾക്ക് ശേഷം ഞങ്ങൾ ആ തീരുമാനത്തിലെത്തി, അതെ എന്റെ പേര് മാറ്റുന്നു, ഇനി ഞാൻ Hansika Motwani ആയിരിക്കില്ല, Hansika Motwanni ആയിരിക്കും. ഒരു എൻ അധികമുണ്ട്. അതുകൊണ്ട് ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക, പേരിലെ മാറ്റം അടയാളപ്പെടുത്തുക - എന്നാണ് ഹൻസിക പറയുന്നത്. എത്രത്തോളം പരിഹാസത്തോടെയാണ് താൻ ഈ വാർത്തകളെ കാണുന്നത് എന്ന് ഇതോടെ നടി വ്യക്തമാക്കി.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article