Produced by: ഋതു നായർ|Samayam Malayalam•26 Oct 2025, 4:49 pm
2015 ൽ പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് അനുമപ അരങ്ങേറ്റം കുറിച്ചത് . 2019 ൽ ആയിരുന്നു ധ്രുവ് വിക്രമിന്റെ തുടക്കം.

ധ്രുവും അനുപമയും തമ്മിൽ
![]()
മുൻപും ധ്രുവും അനുപമയ്ക്കും തമ്മിൽ പ്രണയമെന്നും ഇരുവരും ഡേറ്റിങ്ങിൽ എന്നും വാർത്തകൾ വന്നിരുന്നു. അനുപമയും ധ്രുവും ലിപ്‌ലോക് ചെയ്യുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. ബ്ലൂമൂണ്‍ എന്നപേരിലുള്ള സ്‌പോട്ടിഫൈ പ്ലേലിസ്റ്റിന്റെ കവര്‍ ചിത്രത്തിന്റേതായി പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലായിരുന്നു ഈ ചിത്രം പ്രചരിച്ചതും .
പേളിയുടെ ചോദ്യവും ധ്രുവ് നൽകിയ ഉത്തരങ്ങളും
![]()
പേളിയുടെ ചോദ്യവും ഇപ്പോൾ ധ്രുവ് നൽകിയ ഉത്തരങ്ങളും കൂട്ടി വായിച്ചപ്പോൾ ആണ് ഇവർ വീണ്ടും പ്രണയത്തിൽ ആണെന്ന സംസാരം ശക്തം ആയത്. ആദിത്യവർമ എന്ന ചിത്രത്തിലൂടെ 2019 ൽ ആയിരുന്നു ധ്രുവ് വിക്രമിന്റെ തുടക്കം. അഭിനയത്തിലേക്ക് മാത്രമല്ല, സിനിമയുടെ മറ്റു മേഖലകളിലേക്കും ഉള്ള തുടക്കമായിരുന്നു അത്.
ധ്രുവിന്റേയും അനുപമയുടെയും പ്രായം
![]()
ധ്രുവിന്റേയും അനുപമയുടെയും പ്രായം. ഇരുവരുടെയും പ്രായങ്ങൾ വരെ ചിലർ ചർച്ചയാക്കി. അതിൽ അനുപമ ധ്രുവിനേക്കാൾ പ്രായം കൂടുതൽ ഉള്ളതെന്ന് വാദിക്കുമ്പോൾ ധ്രുവ് വിവാഹിതൻ ആണോ എന്ന സംശയം ആയിരുന്നു ചിലർക്ക് എന്നാൽ ധ്രുവ് വിവാഹിതൻ അല്ല 28 കാരനാണ്. പ്രഭുവിന്റെ മകൻ ആണ് അടുത്ത് വിവാഹിതൻ ആയത് എന്നും ചിലർ കമന്റുകൾ ഇടുന്നുണ്ട്
മുൻപും ഗോസിപ്പുകാർ
![]()
ഗോസിപ്പുകൾ പ്രചരിച്ചിരുന്നു എങ്കിലും ഇത് വരെയും ധ്രുവും അനുപമയും അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. ഇരുവരും ഒന്നിക്കുകയാണെങ്കില്‍ അത് മനോഹരമായിരിക്കുമെന്ന അഭിപ്രായം ചിലർ പങ്കിടുമ്പോൾ മുൻപും അനുപമയുടെ പ്രണയത്തെ കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട് എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്





English (US) ·