26 March 2025, 10:44 AM IST

Photo: Screengrab/ youtube.com/@RejaputhraVisualMedia
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ 'തുടരും' ട്രെയ്‌ലര്‍ പുറത്ത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയ്‌ലറിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ഹൈലൈറ്റ്.
വര്‍ഷങ്ങള്‍ക്കു മുമ്പെത്തിയ 'ഏയ് ഓട്ടോ' എന്ന ചിത്രത്തിലെ പ്രശസ്തമായ 'ഗോ റ്റു യുവര്‍ ക്ലാസസ്' എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതും ട്രെയ്‌ലറിലുണ്ട്. തുടക്കത്തില്‍ ഒരു കോമഡി എന്റര്‍ടെയ്‌നറിന്റെ സ്വഭാവത്തിലുള്ള ട്രെയ്‌ലര്‍ പക്ഷേ, ഒരു മിനിറ്റ് 27 സെക്കന്‍ഡ് പിന്നിടുന്നതോടെ ത്രില്ലല്‍ സ്വഭാവത്തിലേക്ക് മാറുന്നുണ്ട്.
മലയാളത്തിലെ വൻ ചിത്രമായ 'എമ്പുരാന്‍' തിയറ്ററുകളില്‍ എത്തുന്നതിന്റെ തലേദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.
പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷണ്മുഖം എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
Content Highlights: Watch the thrilling trailer of `Tudarum`, featuring Mohanlal & Shobana aft 20 years
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·