അന്ന് എപ്പിസോഡിന് 1800 രൂപ, ഇന്ന് ലക്ഷങ്ങൾ; ഹിന്ദി സീരിയലിലെ സ്മൃതി ഇറാനിയുടെ പ്രതിഫലം പുറത്ത്‌

6 months ago 7

08 July 2025, 04:20 PM IST

Smriti Irani Kyunki Saas Bhi Kabhi Bahu Thi 2

ക്യുങ്കി സാസ് ഭി കഭി ബഹു ഥി പ്രൊമോയിൽ സ്മൃതി ഇറാനി | Photo: Screen grab/ YouTube: StarPlus

മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനി നായികയാവുന്ന ടെലിവിഷന്‍ പരമ്പര 'ക്യുങ്കി സാസ് ഭി കഭി ബാഹു ഥി' ജൂലായ് 29-ന് സ്റ്റാര്‍ പ്ലസില്‍ ആരംഭിക്കും. പരമ്പരയില്‍ തുളസി വിരാനി എന്ന കഥാപാത്രത്തെയാണ് സ്മൃതി ഇറാനി അവതരിപ്പിക്കുന്നത്. താരത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

2000 മുതല്‍ 2008 വരെയാണ് പരമ്പരയുടെ ആദ്യഭാഗം സംപ്രേഷണം ചെയ്തത്. 15 വര്‍ഷത്തിന് ശേഷമാണ് സ്മൃതി ഇറാനി ടെലിവിഷന്‍ സ്‌ക്രീനിലേക്ക് തിരികെയെത്തുന്നത്. പരമ്പരയുമായി ബന്ധപ്പെട്ട അണിയറക്കാര്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച.

പരമ്പര ആദ്യമായി സംപ്രേഷണം ആരംഭിച്ച 2000-ത്തില്‍ എപ്പിസോഡിന് 1,800 രൂപയായിരുന്നു സ്മൃതി ഇറാനിക്ക് ലഭിച്ച പ്രതിഫലം. രണ്ടാംഭാഗത്തില്‍ എപ്പിസോഡിന് 14 ലക്ഷം സ്മൃതിക്ക് പ്രതിഫലമായി ലഭിക്കുമെന്നാണ് സീരിയല്‍ ഇന്‍ഡസ്ട്രിയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.

ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും വിജയകരമായ ഷോകളില്‍ ഒന്നായിരുന്നു 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി'. ഇതിലെ അഭിനേതാക്കളുടെ കരിയറിലും പരമ്പര ഒരു വഴിത്തിരിവായി. മാതൃകാ മരുമകളായ തുളസി വിരാനി (സ്മൃതി ഇറാനി)യുടെ കഥയാണ് ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച പരമ്പര പറഞ്ഞത്. ഭര്‍ത്താവ് മിഹിര്‍ വിരാനി (അമര്‍ ഉപാധ്യായ)യും കുട്ടികളുമെല്ലാം നിറഞ്ഞ തുളസിയുടെ ജീവിതമായിരുന്നു പരമ്പരയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയത്.

അമിതാഭ് ബച്ചന്‍ അവതാരകനായ 'കോന്‍ ബനേഗാ ക്രോര്‍പതി'യോടൊപ്പം ആരംഭിച്ച പരമ്പര ഏഴ് വര്‍ഷത്തോളം റേറ്റിങ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡുകളില്‍ മികച്ച നടി- ജനപ്രിയ വിഭാഗത്തില്‍ സ്മൃതി തുടര്‍ച്ചയായി അഞ്ച് അവാര്‍ഡുകളും രണ്ട് ഇന്ത്യന്‍ ടെലി അവാര്‍ഡുകളും നേടി.

Content Highlights: Smriti Irani Salary For Kyunki Saas Bhi Kabhi Bahu Reboot Revealed

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article