അന്ന് നിയമസഭയുടെ ഫോട്ടോ എടുക്കുമ്പോൾ പോലീസ് ഓടിച്ചു, ഇന്ന് അതേ സഭയിൽ അതിഥി -ബേസിൽ ജോസഫ്

4 months ago 5

04 September 2025, 08:08 AM IST

Basil Joseph

ബേസിൽ ജോസഫ് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ| മാതൃഭൂമി

തിരുവനന്തപുരം: ‘ആദ്യമായാണ് മുണ്ടുടുത്ത് ഒരു പൊതുവേദിയിൽ വരുന്നത്. അതിന്റെ ടെൻഷനുണ്ട്’- ഓണം വാരാഘോഷം ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ് തന്റെ അവസ്ഥ പറഞ്ഞപ്പോൾ സദസ്സിൽ ചിരി പടർന്നു. ആധുനിക കേരളത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തം മുണ്ട് മുറുക്കിയുടുക്കാനുള്ള ‘വെൽക്രോ’ ബെൽറ്റാണെന്ന് ഇന്നാണ് അറിഞ്ഞതെന്നും ബേസിൽ തമാശ പങ്കിട്ടു.

പഠനവും ടെക്‌നോപാർക്കിലെ ജോലിയുമായി കുറേ വർഷങ്ങൾ ചെലവഴിച്ച സ്ഥലമാണ് തിരുവനന്തപുരം. അന്ന് നിയമസഭയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച തന്നെ പോലീസ് ഓടിച്ചുവിട്ടിട്ടുണ്ട്. ഇന്ന് അതേ നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഓണസ്സദ്യ കഴിക്കാൻ കഴിഞ്ഞു. കൂടാതെ പോലീസ് അകമ്പടിയോടെ സർക്കാർ വാഹനത്തിൽ ഇവിടെ വന്നിറങ്ങാനുമായി. ഇതൊക്കെ കണ്ട് പകച്ചുനിൽക്കുകയാണ് താൻ- ബേസിൽ പറഞ്ഞു.

ഓണം വാരാഘോഷത്തിന്റെ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന സംസ്ഥാനതല ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യാതിഥികളായെത്തിയ സംവിധായകനും നടനുമായ ബേസിൽ ജോസഫ്,തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ കുശലം പറയുന്നു | ഫോട്ടോ: ബിജു വർ​ഗീസ്\ മാതൃഭൂമി

തന്നെ അതിഥിയായി ‘അൻപോടെ’ ക്ഷണിച്ചതിനു നന്ദി പറഞ്ഞ ജയം രവി തമിഴിലാണ് സംസാരിച്ചത്. താൻ മലയാള സിനിമയുടെയും ബേസിലിന്റെയും വലിയ ഫാനാണ്. മലയാളത്തിലെ പുതുചിന്തകൾക്കും ആശയങ്ങൾക്കും പിന്നിൽ ബേസിൽ അടക്കമുള്ള പുതിയ ടീമാണ്. ‘ലോക’ സിനിമതന്നെ ഇന്ന് മലയാള സിനിമയെ ഉറ്റുനോക്കുന്നുണ്ട്. ഇത് താൻ ഇവിടെ വന്നതുകൊണ്ട് പറയുന്നതല്ല. മുൻപും പലയിടത്തും പറഞ്ഞിട്ടുണ്ട്. തന്നെ ഏറെ പ്രചോദിപ്പിക്കുന്നവരാണ് മലയാളം നടൻമാരെന്നും ജയം രവി പറഞ്ഞു.

Content Highlights: Basil Joseph Embraces Tradition, Humor astatine Onam Festival Inauguration

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article