അന്ന് പൃഥ്വിരാജിന് വേണ്ടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറായിരുന്നു, പക്ഷേ അന്നൊരു ധീരരും എനിക്ക് വേണ്ടി നിന്നില്ല; വിനയന്‍ പറയുന്നു

9 months ago 6

Authored byഅശ്വിനി പി | Samayam Malayalam | Updated: 1 Apr 2025, 7:01 pm

പൃഥ്വിരാജിന് വിലക്ക് നേരിടുന്ന കാലത്തായിരുന്നു വിനയന്‍ തന്റെ അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ താരത്തെ നായകനാക്കുന്നത്. അന്ന് പൃഥ്വിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ താന്‍ തയ്യാറായിരുന്നു എന്ന് വിനയന്‍ പറയുന്നു

Samayam Malayalamപൃഥ്വിരാജ്പൃഥ്വിരാജ്
എമ്പുരാന്‍ വിവാദം മലയാള സിനിമയിലും രാഷ്ട്രീയത്തിലും ഇന്ന് കത്തി നില്‍ക്കുകയാണ്. വിഷയത്തില്‍ പൃഥ്വിരാജിനെ പരസ്യമായി വിമര്‍ശിച്ചും പിന്തുണച്ചും പലരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നു. മുന്‍പില്ലാത്ത വിധം സോഷ്യല്‍ മീഡിയയില്‍ എമ്പുരാനും പൃഥ്വിരാജും ചര്‍ച്ചയാവുമ്പോള്‍ പഴയ ചില ഓര്‍മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.

പൃഥ്വിരാജിനെയും ഗിന്നസ് പക്രുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാകവെയാണ് വിനയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്


ഇന്ന് അത്ഭുതദ്വീപ് റിലീസ് ആയിട്ട് 20 വര്‍ഷം. മുന്നൂറിലധികം കുഞ്ഞന്‍ മാരെ അണിനിരത്തിയ ആ ചിത്രത്തിലൂടെ പക്രു ഗിന്നസ് റിക്കോഡു നേടി. ഇന്ന് സിനിമാരംഗത്ത് വിവാദപുരുഷനും, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി റെക്കോഡ് ഇടുന്ന എമ്പുരാന്റെ സംവിധായകനുമായ പ്രൃഥ്വിരാജും പക്രുവുമായിരുന്നു അത്ഭുത ദ്വീപിലെ നാകന്‍മാര്‍.

Also Read: 5-6 പേര്‍ എന്നെ അബ്യൂസ് ചെയ്തു എന്ന് പറഞ്ഞത് ടിആര്‍പി റേറ്റിങിന് വേണ്ടിയല്ല, ഞാന്‍ അനുഭവിച്ചതാണ്; എല്ലാം ഭര്‍ത്താവിന് അറിയാം എന്ന് വരലക്ഷ്മി

ഈ ചിത്രത്തിന് മലയാളസിനിമാ ചരിത്രത്തില്‍ മറ്റൊരു അടയാളപ്പെടുത്തല്‍ കുടിയുണ്ട്. അന്ന് താര സംഘടനയായ അമ്മ പ്രൃഥ്വിരാജിനെ വിലക്കിയിരിക്കുന്ന സമയമായിരുന്നു. പക്രുവാണ് ചിത്രത്തിലെ നായകന്‍ എന്ന് അനൗണ്‍സ് ചെയ്ത് മറ്റ് താരങ്ങളുടെ എഗ്രിമെന്റ് വാങ്ങിയ ശേഷം അവസാന നിമിഷം മാത്രം പൃഥ്വിയുടെ പേര് പുറത്ത് വിട്ട് തന്ത്രപരമായി ആ വിലക്കിനെ മറികടന്ന രസകരമായ കാര്യം ഇന്നത്തേപോലെ ഓര്‍ക്കുന്നു.

നടീ നടന്‍മാര്‍ അഡ്വാന്‍സ് മേടിക്കുമ്പോള്‍ എഗ്രിമെന്റ് ഇടണമെന്ന ന്യായമായ അഭിപ്രായത്തിന്റെ കൂടെ നിന്നതിന്റെ പേരില്‍ ഒരു നടനെ ആരു വിലക്കിയാലും അതിനെതിരെ ഏതറ്റം വരെ പോകാനും അന്നു ഞാന്‍ തയ്യാറായിരുന്നു. അതിന്റെ ഒക്കെ ദേഷ്യം മനസ്സില്‍ വച്ചിട്ടാണല്ലോ താരാധിപത്യത്തിനെതിരെ വിരല്‍ ചൂണ്ടിയതിന്റെ പേരില്‍ താരസംഘടനയും അവരേക്കാളും ആവേശത്തില്‍ ഫെഫ്ക്കയും ചേര്‍ന്ന് 2008 ല്‍ എന്നെ വിലക്കിയത്. സുപ്രീം കോടതി വരെ പോയി കേസുപറഞ്ഞ് അവര്‍ക്കെല്ലാം ഫൈന്‍ മേടിച്ചു കൊടുത്ത് തിരിച്ചു വന്നെങ്കിലും

അന്ന് പൃഥ്വിരാജിന് വേണ്ടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറായിരുന്നു, പക്ഷേ അന്നൊരു ധീരരും എനിക്ക് വേണ്ടി നിന്നില്ല; വിനയന്‍ പറയുന്നു


ഒരു വിഷമം മനസ്സില്‍ ഇന്നും നില്‍ക്കുന്നു. ഭയംകൊണ്ടോ എന്തോ? തെഴില്‍ നിഷേധം ശരിയല്ല വിനയന്റെ വിലക്കുമാറ്റണം എന്ന് പത്തു വര്‍ഷം വിലക്കു നീണ്ടിട്ടും മലയാളസിനിമയിലെ ഒരു ''ധീരന്‍'' പോലും പറയാന്‍ ധൈര്യം കാണിച്ചില്ല എന്നത് മനസ്സില്‍ സൂക്ഷിക്കുന്ന വേദന തന്നെയാണ്. ഇപ്പോള്‍ നടക്കുന്ന സിനിമാ വിവാദത്തെ കുറിച്ച് പറയുകയാണങ്കില്‍. എന്തു ന്യൂനത ആര്‍ക്കു തോന്നിയാലും ഒരു സിനിമയുടെ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തെറ്റാണന്നാണ് എന്റെ വ്യക്തമായ അഭിപ്രായം.- വിനയന്‍ കുറിച്ചു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article