'അന്ന് മുതല്‍ ഞാന്‍ ഒന്നുകരുതിയിരിക്കുമായിരുന്നു'; എട്ടാം വയസ്സിൽ ഒരാൾ മോശമായി സ്പർശിച്ചെന്ന് നടി

10 months ago 7

22 March 2025, 02:15 PM IST

avneet kaur

അവ്‌നീത് കൗർ | AFP,X.com

ര്‍ദാനി, ദോസ്ത് തുടങ്ങി ടിങ്കു വെഡ്‌സ് ഷേരു തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെയും നിരവധി സ്‌റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയമായ താരമാണ് അവ്‌നീത് കൗര്‍. ബാലതാരമായാണ് അവ്‌നീത് കരിയര്‍ ആരംഭിക്കുന്നത്. ബാലതാരമെന്ന നിലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തതിന് പിന്നാലെ നായികവേഷവും അവ്‌നീതിനെ തേടിയെത്തി. ഇപ്പോഴിതാ കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

എട്ടാം വയസില്‍ ഒരു ഡാന്‍സ് റിഹേഴ്‌സലിനിടെ ഒരാള്‍ തന്നെ മോശമായി സ്പര്‍ശിച്ചെന്ന് അവ്‌നീത് വെളിപ്പെടുത്തി. ഇക്കാര്യം അമ്മയോട് തുറന്നുപറഞ്ഞതായും നടി പറഞ്ഞു. ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. പന്ത്രണ്ടാം വയസിൽ ഒരു സംവിധായകൻ അധിക്ഷേപിച്ചതായും അവ്നീത് കൗർ വെളിപ്പെടുത്തി.

ഡാന്‍സ് റിഹേഴ്‌സലിനിടയില്‍ ആരോ ഒരാള്‍ എന്നെ സ്പര്‍ശിച്ചു. ഞാന്‍ ഇത് അമ്മയോട് പറഞ്ഞു. അമ്മ ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് പറഞ്ഞുതന്നു. എനിക്ക് എട്ടുവയസുള്ളപ്പോഴാണ് ഇത് സംഭവിച്ചത്. അന്ന് മുതല്‍ ഞാന്‍ ഒന്നുകരുതിയിരിക്കുമായിരുന്നു. - അവ്‌നീത് പറഞ്ഞു.

12-ാം വയസ്സില്‍ ഒരു സംവിധായകന്‍ തന്നെ അധിക്ഷേപിച്ചതായും നടി വെളിപ്പെടുത്തി. ഒരിക്കല്‍ ഒരു സംവിധായകന്‍ കടുത്ത ഭാഷയില്‍ എന്നോട് സംസാരിച്ചു. ഞാന്‍ പേടിച്ചുപോയി. അന്ന് പതിനൊന്നേ പന്ത്രണ്ടോ എനിക്കുള്ളത്. അയാള്‍ മൈക്കെടുത്ത് രൂക്ഷമായി സംസാരിച്ചു. എന്നെ കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഈ മേഖലയില്‍ ഞാന്‍ ഒരിക്കലും വിജയിക്കില്ലെന്നും പറഞ്ഞു. അയാള്‍ എന്നെ അധിക്ഷേപിച്ചു. മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞു. ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ ആത്മവിശ്വാസം തകര്‍ന്നു.- നടി പറഞ്ഞു.

Content Highlights: manager verbally abused astatine the property of 12 says avneet kaur

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article