08 July 2025, 03:30 PM IST

ഷൈൻ ടോം ചാക്കോ, സിസിടിവി ദൃശ്യം | ഫോട്ടോ: മാതൃഭൂമി, സ്ക്രീൻഗ്രാബ്
ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഡാന്‍സാഫ് (ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) സംഘത്തെ വെട്ടിച്ചു കടന്നുകളഞ്ഞ സംഭവത്തെക്കുറിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി നടന്‍ ഷൈന്‍ ടോം ചാക്കോ. ഏപ്രിലില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കാന്‍ ഷൈന്‍ തയ്യാറായില്ല. 'സൂത്രവാക്യം' സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്.
'കൊച്ചിയിലിലെ ഹോട്ടലില്‍ അന്ന് എന്താണ് സംഭവിച്ചത്?', എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. 'ഹോട്ടലില്‍ എന്താണ്, ഭക്ഷണം വിളമ്പും. ഭക്ഷണം കഴിക്കാന്‍ ആളുകള്‍ പോവും', എന്ന് പറഞ്ഞായിരുന്നു ഷൈന്‍ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയത്. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് മുതിരാതെ ഷൈന്‍ മറ്റ് ചോദ്യങ്ങളിലേക്ക് നീങ്ങി.
കൊച്ചി സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് നടന്‍ ഹോട്ടലിന്റെ മൂന്നാംനിലയില്‍നിന്ന് ചാടി കടന്നുകളയുകയായിരുന്നു. നോര്‍ത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിലെ മുറിയുടെ ജനല്‍ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയില്‍ പോര്‍ച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ചാടുകയായിരുന്നു. ഇവിടെനിന്ന് സ്റ്റെയര്‍കെയ്‌സ് വഴി ഹോട്ടല്‍ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. ഹോട്ടലില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും വില്‍പ്പനക്കാരനായ ഒരാള്‍ താമസിക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് സംഘം ഹോട്ടലിലെത്തിയത്.
Content Highlights: Shine Tom Chacko dodged questions astir evading constabulary astatine a Kochi hotel
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·