13 July 2025, 06:50 PM IST

ഫാത്തിമ സന ഷെയ്ഖ്.|Photo: instagram.com/fatimasanashaikh
പെതുസ്ഥലത്ത് വെച്ച് അപമര്യാദയായി പെരുമാറിയ ആള്‍ക്കതെിരെ പ്രതികരിച്ചതിന് തന്നെ ശാരീരകമായി ഉപദ്രവിച്ചന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. സംഭവത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഇപ്പൊഴും നിലനില്‍ക്കുന്നതായി സന പറഞ്ഞു.
'ഒരിക്കല്‍ എന്നെ ഒരാള്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. ഞാന്‍ അയാളെ അടിച്ചു. പക്ഷേ അയാള്‍ എന്നെ ശക്തമായി തിരിച്ചടിച്ചു. ഞാന്‍ തളര്‍ന്നുപോയി. എന്നെ സ്പര്‍ശിച്ചത് കൊണ്ടാണ് ഞാന്‍ അയാളെ അടിച്ചത്. അത് അയാളെ പ്രകോപിപ്പിച്ചിരിക്കാം. അതുകൊണ്ട് ഞാന്‍ വീഴുന്ന തരത്തില്‍ അടിക്കുകയായിരുന്നു.' - ഹോട്ടര്‍ഫ്‌ളൈയുടെ പോഡ്കാസ്റ്റ് ഷോ ആയ 'ദ മെയില്‍ ഫെമിനിസ്റ്റ്' എന്ന പരിപാടിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് സന തന്റെ മനസിനെ വേദനപ്പടുത്തിയ സംഭവം വെളിപ്പെടുത്തിയത്.
തന്നെ മാറ്റിമറിച്ച സംഭവം എന്ന രീതിയിലാണ് ആ അനുഭവത്തെ സന നോക്കിക്കാണുന്നത്. 'ആ സംഭവത്തിന് ശേഷം ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രതികരിക്കുന്നതിന് മുമ്പ് ആലോചിക്കണം എന്ന് മനസിലായി. പക്ഷേ ഇവിടെയുള്ള വൈരുദ്ധ്യം എന്താണെന്ന് വെച്ചാല്‍ നമുക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ അതിന് മറുപടി നല്‍കുന്നതിനും പരിഹരിക്കുന്നതിനും പകരം പ്രതികരിക്കണോ എന്ന് നമ്മള്‍ ആലോചിച്ചിരിക്കേണ്ടി വരുന്നു.'-സന പറയുന്നു
കോവിഡ്-19ന്റെ ഭാഗമായി ലോക്ഡൗണിന്റെ സമയത്ത് മുംബൈയില്‍ സൈക്കിള്‍ ഓടിച്ച് പോകുമ്പോഴും തനിക്ക് സമാനമായ അനുഭവം നേരിട്ടതായി സന പങ്കുവെച്ചു. സൈക്കിളിനെ പിന്തുടര്‍ന്ന് വന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുകയും അപശബ്ദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. താന്‍ വളവ് തിരിഞ്ഞ് പോയപ്പോള്‍ മാത്രമാണ് അത് അവസാനിച്ചത്. സന സംഭവം ഓര്‍ത്തെടുത്തു.
ബാലതാരമായി സിനിമയിലെത്തിയ സന, 2016-ല്‍ ദംഗല്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ ഗുസ്തി താരം ഗീത ഫൊഗാട്ടിന്റെ വേഷം അവതരിപ്പിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒ.ടി.ടിയിലും ബിഗ് സ്‌ക്രീനിലും സന ഇപ്പോള്‍ സജീവമാണ്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന 'മെട്രൊ ഇന്‍ ദിനോ' എന്ന് സിനിമയില്‍ അലി ഫസലിന്റെ നായികയായി വേഷമിട്ടിട്ടുണ്ട്.
Content Highlights: Bollywood histrion Fatima Sana Shaikh reveals being physically assaulted aft reacting to harassment
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·