13 April 2025, 08:40 PM IST

കുഞ്ചാക്കോ ബോബനും ഭാവനയും കണ്ടുമുട്ടിയപ്പോൾ | Photo: Instagram/ bhavzmenon
അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബനും ഭാവനയും. യാത്രയ്ക്കിടെ വിമാനത്താവളത്തില്‍വെച്ച് കണ്ടുമുട്ടിയ ചിത്രമാണ് ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഗീതുമോഹന്‍ദാസ് അടക്കമുള്ളവര്‍ ചിത്രത്തിന് കമന്റുകളുമായി എത്തി.
'അഭിനയിച്ച ആദ്യ സിനിമ മുതല്‍ എനിക്ക് അറിയാവുന്ന ബബ്ലി ഗേളിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും അവള്‍ ധീരമായി നേരിട്ട് മുന്നേറുന്നത് കാണുമ്പോള്‍ സന്തോഷം', എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചു. ഓള്‍ ടൈം ഫേവറിറ്റ് എന്ന ഹാഷ്ടാഗോടെയാണ് ഭാവന ചിത്രം പങ്കുവെച്ചത്.
ഇരുവരുടേയും ചിത്രം ആരാധകര്‍ ഏറ്റെടുത്തു. രണ്ടുപേരുടേയും പോസ്റ്റിന് താഴെ ഒട്ടേറ കമന്റുകളാണ് ലഭിച്ചത്. ചെറുതായല്ലോ രണ്ടാളും, മനോഹരം, രണ്ടുപേരേയും വീണ്ടും ഒന്നിച്ചുകാണുന്നതില്‍ സന്തോഷം എന്നിങ്ങനെയാണ് ഭാവന പങ്കുവെച്ച ചിത്രത്തിന് ആരാധകര്‍ പങ്കുവെച്ച കമന്റുകള്‍. സ്വപ്‌നക്കൂടിലെ കഥാപാത്രങ്ങളുടെ പേര് ഓര്‍മിപ്പിച്ച് ദീപു, പത്മ എന്ന കമന്റുമായി ഒരു ആരാധകന്‍ കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെയെത്തി. ഒന്നിച്ച് ഒരു ചിത്രം കൂടെ അഭിനയിക്കൂ എന്നാണ് മറ്റൊരു ആരാധകന്റെ അഭ്യര്‍ഥന. റീയൂണിയന്‍, സ്വപ്‌നക്കൂട് 2025, എവിടെവെച്ചാണ് കണ്ടുമുട്ടിയത്? എന്നീ കമന്റുകളും പോസ്റ്റിന് കീഴെയെത്തി.
Content Highlights: Kunchacko Boban and Bhavana`s unexpected airdrome gathering photos spell viral
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·