അഭിനയം പഠിക്കണമെന്നുപറഞ്ഞ് വിളിച്ചുവരുത്തി, ലൈം​ഗിക താത്പര്യത്തോടെ സമീപിച്ചു; റാപ്പർക്കെതിരെ നടൻ

9 months ago 6

Terrence and Diddy

ടെറൻസ് ഹോവാർഡ്, ഡിഡി | ഫോട്ടോ: Instagram, AP

റാപ്പർ ഷോൺ ജോൺ കോമ്പ്സിനെതിരെ ​ഗുരുതര ലൈം​ഗിക ആരോപണവുമായി ഹോളിവുഡ് നടൻ ടെറൻസ് ഹോവാർഡ്. അഭിനയം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയ ഷോൺ കോമ്പ്സ് തന്നെ ലൈം​ഗിക താത്പര്യത്തോടെ സമീപിച്ചു എന്ന് ടെറൻസ് അവകാശപ്പെട്ടു. അയൺ മാൻ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ് ടെറൻസ് ഹോവാർഡ്. ഡിഡ്ഡി എന്നാണ് ആരാധകർക്കിടയിൽ ഷോൺ കോമ്പ്സ് അറിയപ്പെടുന്നത്.

ഒരു പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടെറൻസ് ഹോവാർഡ്. വിനോദമേഖലയിലെ, പ്രത്യേകിച്ച് 2008-ൽ അയൺ മാൻ എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം ഷോയിൽ സംസാരിച്ചത്. ഇതിനിടെയാണ് ഡിഡ്ഡിയ്ക്കെതിരെയുള്ള വെളിപ്പെടുത്തലും നടത്തിയത്. തന്നെ അഭിനയം പരിശീലിപ്പിക്കണമെന്നാണ് ഡിഡ്ഡി ആവശ്യപ്പെട്ടത്.

"ഞാനവിടെ പോവുകയും അയാളെ കാണുകയും ചെയ്തു. അപ്പോൾ ഡിഡ്ഡി വെറുതെ നിശ്ശബ്ദമായി എന്നെ നോക്കിയിരിക്കുകയാണ്. അനുചിതമായി പെരുമാറുന്നത് അയാൾ തുടർന്നു. ഒടുവിൽ എന്റെ സഹായികളിൽ ഒരാൾ വന്ന് എനിക്ക് മുന്നറിയിപ്പ് നൽകി. അതെന്തിനാണെന്ന് ഞാൻ സഹായിയോട് ചോദിച്ചു. അപ്പോൾ ആ സഹായിയാണ് ഡിഡ്ഡി മോശം ഉദ്ദേശത്തോടെയാണ് എന്നെ സമീപിക്കുന്നതെന്ന് പറഞ്ഞത്" ടെറൻസ് ഹോവാർഡ് പറഞ്ഞു.

നിലവിൽ ബ്രൂക്ക്ലിൽ ജയിലിൽ ഫെഡറൽ കസ്റ്റഡിയിൽ കഴിയുകയാണ് കോമ്പ്സ്. ഇതാദ്യമായല്ല കോമ്പ്സിനെതിരെ ലൈം​ഗികാരോപണങ്ങൾ വരുന്നത്. നിലവിൽ അഞ്ച് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. 2021 മുതൽ 2024 വരെ ഒരു സ്ത്രീയെ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ നിർബന്ധിച്ചു എന്നതാണ് ഇതിലെ ഒരു കേസ്. എന്നാൽ ഈ കേസുകളിൽ തനിക്ക് പങ്കില്ലെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് കോമ്പ്സ് കോടതിയിൽ പറഞ്ഞത്.

സെപ്റ്റംബറിൽ കോമ്പ്സ് അറസ്റ്റിലാവുമ്പോൾ ​ഗൂഢാലോചന, രണ്ട് പെൺവാണിഭം എന്നിങ്ങനെ മൂന്ന് കേസുകളായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. മറ്റുരണ്ടുകേസുകൾ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. മേയ് അഞ്ചിനാണ് കേസുകളിലെ വിചാരണ ആരംഭിക്കുന്നത്. ഇതിനിടെയാണ് ടെറൻസ് ഹോവാർഡിന്റെ തുറന്നുപറച്ചിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

Content Highlights: Iron Man Star Terrence Howard accused Diddy of intersexual advances

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article