Authored by: ഋതു നായർ|Samayam Malayalam•30 Sept 2025, 8:33 am
ഒറ്റയ്ക്ക് നിന്ന് താൻ പൂർത്തീകരിച്ച സ്വപ്നത്തെക്കുറിച്ചും റിസോര്‍ട്ടിലെ ഡാന്‍സറിൽ നിന്നും ലില്ലിയായതും രജനി ആയതും ഒക്കെ താരത്തിന്റെ കഴിവും ഭാഗ്യവും കൊണ്ടാണ്
സൗമ്യ രജനി(ഫോട്ടോസ്- Samayam Malayalam)സൗമ്യയുടെ വാക്കുകൾ
സത്യൻ സാർ ഹൃദയപൂർവ്വം സിനിമയിലേക്ക് വിളിച്ചപ്പോൾ മൂന്നു സീനും വീഡിയോ കോൾ ആണെന്ന് പറഞ്ഞപ്പോഴും അഭിനയിച്ചു കഴിഞ്ഞപ്പോഴും അതിന്റെ പ്രാധാന്യം മനസ്സിലായില്ല പക്ഷേ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഓരോ സീൻ കഴിയുമ്പോഴും കണ്ണ് നിറയുക ആയിരുന്നു ഒരു കലാകാരി എന്നുള്ള നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ മഹാഭാഗ്യം .... നമ്മുടെ സ്വന്തം ലാലേട്ടന്റെ കൂടെ മൂന്ന് സീനുകൾ അതും സത്യൻ അന്തിക്കാട് എന്ന ഒരു പ്രഗൽഭനായ ഡയറക്ടറുടെ സിനിമ... ഇങ്ങനെ ഒരു അവസരം തന്നതിന് എല്ലാവർക്കും നന്ദി... സിനിമ കണ്ട് എന്നെ വിളിച്ച് അഭിനന്ദിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി- സൗമ്യ പറയുന്നു. ALSO READ: ഒരുകോടിയിൽ ഒതുങ്ങില്ല ഈ പ്രണയം! ഇത് ലേഖയുടെ പേരിൽ വാങ്ങിയത്, നമ്മുടെ ഇഷ്ടവണ്ടി; പുത്തൻ യാത്രകൾ വിശേഷങ്ങൾ
മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സൗമ്യ രജനിയല്ല ലില്ലി ആണ്. അളിയന്‍സ് പരമ്പരയിലെ ലില്ലി എന്ന കഥാപാത്രത്തിലൂടെയാണ് സൗമ്യ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സ്വന്തക്കാരി ആയത്. സ്‌കിറ്റുകളിലൂം, ഡാൻസിലൂടെയും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന സൗമ്യ ഒരു റിസോര്‍ട്ടില്‍ ഡാന്‍സറായും ജോലി ചെയ്യവെയാണ് അളിയൻസിലേക്ക് എത്തിയത്.
ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സമയം വീടുപണി മുടങ്ങി കിടന്ന സമയമാണ് എന്നൊരിക്കൽ സൗമ്യ പറഞ്ഞിരുന്നു. തന്റെ ലൈഫിലെ ഏറ്റവും വലിയ ഒരു ഭാഗ്യം അളിയൻസിൽ വന്നതാണ്. അങ്ങനെയാണ് വീടൊക്കെ വച്ചതും മോനെ വളർത്താൻ ആകുന്നതെന്നും സൗമ്യ പറഞ്ഞിരുന്നു.
ALSO READ: ഇപ്പോൾ 1500 കോടിയുടെ ആസ്തി അന്ന് ആയിരം രൂപക്ക് കഷ്ടപെട്ടയാൾ! സെയ്ഫ് അലി ഖാന്റെ ജീവിതം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ
സൗമ്യ ശരിക്കും ഒരു ഓൾറൗണ്ടർ ആണ്.കോമഡി ആയാലുംക്യാരക്റ്റർ എല്ലാം നന്നായി ചെയ്യുന്ന നടി എന്നാണ് എന്റെ വിലയിരുത്തൽ. ഇനിയും പ്രതീക്ഷിക്കാതെ ഇതുപോലെ നല്ല ഡയറക്ടേഴ്സ് സൗമ്യയുടെ കഴിവുകളെ ഉപയോഗിക്കും.. നല്ല ഒരു നടിയാവട്ടെ ഭാവിയിൽ എന്നിങ്ങനെ ആശംസകളോടെയാണ് ആരാധകർ സൗമ്യയെ സ്വീകരിക്കുന്നത്.





English (US) ·