അഭിനേതാക്കളുടെ കൂട്ടത്തിൽ ട്രാൻസ്ജെൻഡർ വ്യക്തി; 'മരണമാസ്സി'ന് സൗദിയിലും കുവൈത്തിലും വിലക്ക്

9 months ago 8

Marana Mass Poster

'മരണമാസ്സ്' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: Facebook

ബേസിൽ ജോസഫ് നായകനായി വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് മരണമാസ്സ്. നവാ​ഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷു ആഘോഷം മുൻനിർത്തിയെത്തുന്ന ചിത്രത്തിന് രണ്ട് രാജ്യങ്ങളിൽ അപ്രതീക്ഷിത വിലക്ക് നേരിട്ടിരിക്കുകയാണ്. സൗദിയിലും കുവൈത്തിലുമാണ് മരണമാസ്സിന് പ്രദർശന വിലക്കുള്ളത്.

ട്രാൻസ്ജെൻഡർ ആയ വ്യക്തി താരനിരയിൽ ഉള്ളതുകൊണ്ടാണ് പ്രദർശനാനുമതി ലഭിക്കാത്തതെന്നാണ് വിവരം. സിനിമയിൽനിന്ന് ഈ കഥാപാത്രത്തിന്റെ ഭാ​ഗങ്ങൾ നീക്കം ചെയ്താൽ പ്രദർശിപ്പിക്കാമെന്നാണ് കുവൈത്ത് സെൻസർ ബോർഡ് അറിയിച്ചിരിക്കുന്നത്. ഈ രം​ഗങ്ങൾ ഒഴിവാക്കിയാലും സൗദിയിൽ സിനിമ റിലീസ് ചെയ്യാൻപറ്റില്ല.

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Basil Joseph`s Marana Mass faces unexpected prohibition successful Saudi Arabia and Kuwait

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article