അഭിലാഷിന്റെ പ്രണയവും കാത്തിരിപ്പും | അഭിലാഷം റിവ്യൂ

9 months ago 9

saiju kurup

അഭിലാഷം എന്ന ചിത്രത്തിൽ സൈജു കുറുപ്പ്‌

കാത്തിരിപ്പിന്റെ സുഖമുള്ള ഒരു പ്രണയകഥയാണ് 'അഭിലാഷം'. സൈജു കുറുപ്പ്, തന്‍വി റാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷംസു സെയ്ബ ആണ്. ഈദ് റിലീസായി തിയേറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

കോട്ടക്കല്‍ എന്ന സ്ഥലത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. കോട്ടക്കലില്‍ ഒരു ഫാന്‍സി ഷോപ്പും കൂറിയര്‍ സര്‍വീസും നടത്തുകയാണ് നായകനായ അഭിലാഷ് കുമാര്‍. തന്റെ ബാല്യകാലസുഹൃത്ത് കൂടിയായ ഷെറിനോട് അഭിലാഷിന് തോന്നുന്ന ഇഷ്ടവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ഒരു മുഴുനീള പ്രണയചിത്രമെന്ന് വേണമെങ്കില്‍ അഭിലാഷത്തെ വിശേഷിപ്പിക്കാം. മനോഹരങ്ങളായ ഗാനങ്ങളുടെ കൂടി അകമ്പടിയോടെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പല ഗാനങ്ങളും റിലീസിന് മുന്‍പ് തന്നെ ഹിറ്റായി മാറിയിരുന്നു. മനോഹരമായ ഗാനങ്ങള്‍ക്കൊപ്പം ദൃശ്യവിരുന്നും ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട്.

കരുത്തുറ്റ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. വളരെ ചെറിയ ഒരു കഥയെ മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മടുപ്പ് ഒട്ടും തന്നെ തോന്നാത്ത തരത്തില്‍ തിരശീലയില്‍ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. വെറുതെ വന്നുപോകുന്ന കഥാപാത്രങ്ങളെക്കാള്‍ ചിത്രത്തിന് കാര്യമായ സംഭാവന നല്‍കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ കൂടുതലായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓരോ കഥാപാത്രങ്ങളും അത്രത്തോളം വിശദീകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നതും. അഭിലാഷ് കുമാറിന് ഷെറിനോടുള്ള സ്‌നേഹത്തിന്റെ ആഴമറിയാന്‍ ചിത്രത്തിലെ ഫ്‌ളാഷ്ബാക്ക് രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് സഹായകരമായി. പ്രണയബന്ധങ്ങള്‍ക്കൊപ്പം തന്നെ കുടുംബ ബന്ധങ്ങള്‍ക്കും സുഹൃത്ത് ബന്ധങ്ങള്‍ക്കും ചിത്രം പ്രാധാന്യം നല്‍കുന്നു.

വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തില്‍ ഉള്ളുവെങ്കിലും ഓരോ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്‌പേസ് നല്‍കാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അഭിലാഷ് കുമാര്‍ എന്ന തന്റെ തനിനാടന്‍ കഥാപാത്രത്തെ പതിവുപോലെ തന്നെ മികച്ചതാക്കാന്‍ സൈജു കുറുപ്പിന് സാധിച്ചു. ഷെറിന്‍ ആയി എത്തിയ തന്‍വി റാമിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അര്‍ജുന്‍ അശോകനും എത്തുന്നു.

ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമാ കെ.പി, അഡ്വ.ജയപ്രകാശ് കുളുര്‍, നാസര്‍ കര്‍ത്തേനി, ശീതള്‍ സഖറിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയസിനിമകളുടെ ആരാധകരാണ് നിങ്ങള്‍ എങ്കില്‍ ധൈര്യമായി ടിക്കറ്റെടുക്കാം അഭിലാഷത്തിന്.

Content Highlights: abhilasham malayalam movie reappraisal saiju kurup tanvi ram

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article