അമൃത സുരേഷ് തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്ന് എലിസബത്ത്; വയ്യാതെ കിടക്കുമ്പോള്‍ വിളിച്ച് സ്‌നേഹം നടിച്ചവര്‍, ഇപ്പോള്‍ താരതമ്യം ചെയ്യുന്നു!

10 months ago 7

Authored byഅശ്വിനി പി | Samayam Malayalam | Updated: 21 Mar 2025, 5:14 pm

അവരിതൊക്കെ അനുഭവിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമല്ലേ ആയുള്ളൂ, 14 വര്‍ഷങ്ങളായി ഞങ്ങളിത് അനുഭവിക്കുകയാണ് എന്ന് അഭിരാമി സുരേഷ് പറഞ്ഞ കാര്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എലിസബത്ത്

Samayam Malayalamഅമൃതയ്ക്കെതിരെ എലിസബത്ത് അമൃതയ്ക്കെതിരെ എലിസബത്ത്
ബാലയുമായുമൊന്നിച്ചുള്ള വിവാഹ ബന്ധത്തില്‍ താന്‍ അനുഭവിച്ച വേദനകള്‍ എല്ലാം ഓരോ വീഡിയോകളിലൂടെയും തുറന്ന് പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ് എലിസത്ത് ഉദയന്‍. തനിക്ക് വധ ഭീഷണി ഉണ്ട് എന്നതടക്കമുള്ള എലിസബത്തിന്റെ പല വെളിപ്പെടുത്തലുകളും ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒന്നടങ്കം എളിസബത്തിനെ പിന്തുണച്ച് പലരും സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്യുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്തിന്റെ വീഡിയോകള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തി. 'ഇതുവരെ കുഴപ്പമൊന്നും ഇല്ല' എന്ന് ഒരു മെസേജ് ഇന്നലെ എലിസബത്ത് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മുഖം കാണിക്കാതെ മറ്റു ചില കാര്യങ്ങള്‍ കൂടെ എലിസബത്ത് പുതിയ വീഡിയോയിലൂടെ തുറന്ന് പറയുന്നു.


Also Read: വേദിയില്‍ ഇമോഷണലായി സമാന്ത റുത്ത് പ്രഭു, ഈ സ്‌നേഹത്തിന് ഞാന്‍ അര്‍ഹയാണോ എന്നറിയില്ല, അതിനൊന്നും ഞാന്‍ ചെയ്തിട്ടില്ല!

തന്നെ കാര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പുതിയ വീഡിയോയില്‍ ആദ്യം പറഞ്ഞ കാര്യം. ആരാണെന്നോ എന്താണെന്നോ അറിയില്ല, ഒന്നും രണ്ടും തവണയല്ല, സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ തന്നെ പല തവണ ഇടിച്ചു എന്നാണ് എലിസബത്ത് പറയുന്നത്.

അതിന് പുറമെ തന്നോട് വിശ്വാസ വഞ്ചന കാണിച്ചവര്‍ക്ക് എതിരെയാണ് എലിസബത്ത് പിന്നീട് സംസാരിക്കുന്നത്. ഞാനിപ്പോള്‍ രണ്ട് വര്‍ഷമല്ലേ ആയിട്ടുള്ളൂ അനുഭവിക്കാന്‍ തുടങ്ങിയിട്ട്, 14 വര്‍ഷങ്ങളായി അനുഭവിക്കുന്നു എന്ന് പറഞ്ഞവര്‍ എന്തുകൊണ്ട് ഇതൊന്നും നേരത്തെ പുറത്ത് പറഞ്ഞില്ല. ഇപ്പോള്‍ എനിക്ക് കിട്ടുന്ന സപ്പോര്‍ട്ടിനെ വിമര്‍ശിക്കാന്‍ അവര്‍ക്കെന്താണ് യോഗ്യത.

അമൃത സുരേഷ് തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്ന് എലിസബത്ത്; വയ്യാതെ കിടക്കുമ്പോള്‍ വിളിച്ച് സ്‌നേഹം നടിച്ചവര്‍, ഇപ്പോള്‍ താരതമ്യം ചെയ്യുന്നു!


ഗുജറാത്തില്‍ ഡിപ്രഷന്‍ അടിച്ച്, കൂട്ടിനൊരാള്‍ പോലും ഇല്ലാതെ ഞാന്‍ കിടക്കുന്ന അവസ്ഥയില്‍ കേസ് കൊടുക്ക് എന്ന് പറഞ്ഞ് എന്നെ വിളിച്ച് നിര്‍ബന്ധിച്ച്, അന്ന് ഞാന്‍ സംസാരിച്ച കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യരുത് എന്ന് പറഞ്ഞിട്ടും, റെക്കോഡ് ചെയ്ത് പുറത്തുവിട്ടവരാണ് ഇപ്പോള്‍ നല്ലപിള്ള ചമയുന്നത്. അതുവം വളരെ മോശണായി എന്നെ ചിത്രീകരിച്ചു. അന്ന് എല്ലാം പറയാന്‍ എനിക്ക് പേടിയുണ്ടായിരുന്നു. ഇപ്പോള്‍ ഞാനിതെല്ലാം പറയുന്നത്, മരിക്കുന്നതിന് മുന്‍പ് ഇതെല്ലാം ആരെങ്കിലും അറിയണം എന്ന് കരുതിയാണ്. ഞാന്‍ ഇനിയും പ്രതികരിക്കും. സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളവര്‍ മാത്രം സപ്പോര്‍ട്ട് ചെയ്താല്‍ മതി. തന്നിലൂടെ എല്ലാം പുറത്ത് വരുന്നു എന്നോര്‍ത്ത് സന്തോഷിക്കാതെ, അപ്പോഴും കുറ്റപ്പെടുത്തുകയാണവര്‍. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് എലിസബത്ത് പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article