07 April 2025, 10:01 PM IST

ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന്
മിഷൻ ഇംപോസിബിൾ എന്ന ചലച്ചിത്ര പരമ്പരയിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് ടോം ക്രൂസ്. ഇപ്പോഴിതാ, ഈ സീരീസിലെ എട്ടാമത്തെ ചിത്രമായ 'മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങ്' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തുന്നിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ ആറ് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ട് കഴിഞ്ഞത്.
1996-ലാണ് മിഷൻ ഇംപോസിബിളിന്റെ ആദ്യഭാഗം പുറത്തുവന്നത്. പിന്നീട് ഇങ്ങോട്ട് പുറത്തിറങ്ങിയ ഏഴ് ഭാഗങ്ങളും വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഈ ചിത്രവും സമാനമായ രീതിയിൽ ലോകമെമ്പാടുമുള്ള ആരാധകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മേയ് 23-നാണ് ചിത്രത്തിന്റെ റിലീസ്.
ഏതൻ ഹണ്ട് എന്നാണ് ചിത്രത്തിൽ ടോം ക്രൂസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹായ്ലി ആറ്റ്വെൽ, വിങ് റെയ്മ്സ്, സൈമൺ പെഗ്, വനേസ കിർബി, നിക്ക് ഓഫർമാൻ, ഗ്രെഗ് ടാർസൻ ഡേവിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Tom Cruise returns arsenic Ethan Hunt successful Mission: Impossible





English (US) ·