Authored by: ഋതു നായർ|Samayam Malayalam•6 Jan 2026, 2:59 p.m. IST
ഉപാസന വീണ്ടും അമ്മയാകാൻ പോകുന്ന സന്തോഷം ഈ അടുത്താണ് കുടുംബം പങ്കുവച്ചത്. ദീപാവലി നാളിൽ ആയിരുന്നു സ്‌പെഷ്യൽ പൂജയും ആഘോഷവും
രാം ചരൺ ഉപാസന(ഫോട്ടോസ്- Samayam Malayalam)ബിരിയാണി എന്താണെന്ന് ഈ നഗരം എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ നിമിഷം ഭക്ഷണം വിളമ്പുന്നു എന്ന് മാത്രമല്ല അതൊരു അനുഭവമായിരുന്നു. വീട്ടിലെ ശാന്തസുന്ദരമായ ഒട്ടനവധി കാഴ്ചകളും ഒസാവ പങ്കുവച്ചതിൽ ഉണ്ട്. നായക്കുട്ടി മുതൽ വീട്ടിലെ പ്രകൃതിരമണീയമായ നിമിഷങ്ങൾ ഏറെയുണ്ട് ഈ ചിത്രങ്ങളിൽ. പൊതുവെ സ്വകാര്യനിമിഷങ്ങൾ പങ്കിടുന്നതിൽ പിശുക്കരാണ്. പക്ഷെ ഒസാവ പങ്കിട്ടതിൽ രാം ചരണിന്റെ വീട്ടിലെചില ഭാഗങ്ങൾ കാണാൻ കഴിഞ്ഞ സന്തോഷമാണ് അദ്ദേഹത്തിന്റെ ആരാധകർക്ക്.
ALSO READ: സ്വകാര്യമാക്കി വച്ച പ്രണയം, രഹസ്യ വിവാഹം; ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം ഇതാണെന്ന് ലൈല
രാം ചരണിന്റെ ഷൂട്ടിങ്ങിന്റെ ഇടയിൽ വീണുകിട്ടിയ ഇടവേളയിൽ ആണ് ഈ സംഭവം. ദം പൊട്ടിക്കുന്ന ഒസാവ. അത് കൗതുകത്തോടെ നോക്കിനിൽക്കുന്ന രാം ചരണും കുടുംബവും. ബിരിയാണി ആസ്വദിച്ചുകഴിക്കുന്ന നായകൻ, നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ഒക്കെയാണ് പ്രധാന കാര്യങ്ങൾ.
ALSO READ ഏതവന്‍ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്‌നമല്ല, ഇക്കൊല്ലം ഞങ്ങള്‍ അണ്ണന്‍ - തമ്പി പൊങ്കലാണ്; വിമര്‍ശനങ്ങള്‍ക്ക് ശിവകാര്‍ത്തികേയന്റെ മറുപടി
സ്നേഹം നിറച്ചതാണ് ഒസാവയുടെ ബിരിയാണി എന്നാണ് ഫാൻസ് പറയുക; ജീവിതത്തെ മാറ്റിമറിച്ച തമിഴ് നാട് യാത്രയ്ക്ക് ശേഷം, തന്റെ കുക്കിങ്ങിലെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം 15 വർഷം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സഞ്ചരിച്ചു. ഇപ്പോൾ അദ്ദേഹം ടോക്കിയോയിൽ 10 സീറ്റർ റെസ്റ്റോറന്റ് നടത്തുകായണ് അവിടെ ഒസാവ ബിരിയാണി തേടിവരുന്നവർ നിരവധിയാണ്.
അതേസമയം രാം ചരൺ നിലവിൽ ജാൻവി കപൂറിന് ഒപ്പമുള്ള പുത്തൻ ചിത്രത്തിന്റെ ഷൂട്ടിലാണ് . തെലുങ്ക് സ്‌പോർട്‌സ് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രം. മാർച്ച് 27-ന് പാൻ-ഇന്ത്യ റിലീസ് ആയാണ് ചിത്രമെത്തുക. ചിത്രത്തിലെ ആദ്യ ഗാനം ഏറെ വൈറൽ ആയിരുന്നു.





English (US) ·