Authored by: അശ്വിനി പി|Samayam Malayalam•13 Oct 2025, 4:53 pm
ബെന്നി ബ്ലാങ്കോയുമായുള്ള സെലീന ഗോമസിന്റെ വിവാഹം കഴിഞ്ഞിട്ട് ആഴ്ചകൾ ആയതേയുള്ളൂ. അതിനുള്ളിൽ തന്നെ അമ്മയാവാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് ഗായിക പറയുന്നു
സെലീന ഗോമസ്വിസാർഡ്സ് ബിയോണ്ട് വേവർലി പ്ലേസ് സീക്വൽ പരമ്പരയിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു ഇമോഷണൽ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. അലക്സ് റൂസോ എന്ന കഥാപാത്രമായിട്ടാണ് പരമ്പരയിൽ സെലീന ഗോമസ് എത്തുന്നത്. ജാനിസ് ലിയാൻ ബ്രൗൺ സെലീനയുടെ അമ്മയായ ബില്ലി റൂസോയായും എത്തുന്നു.
Also Read: 12 വർഷങ്ങൾക്കു ശേഷം വേദയ്ക്കു കൂട്ടായി ഒരാൾ കൂടെ വരുന്നു, സന്തോഷ വാർത്ത പങ്കുവച്ച് ശ്രീകുട്ടി; പക്ഷേ ഞാൻ ഗർഭിണിയല്ല!അലക്സ് റൂസോ ബില്ലി റൂസോയെ കെട്ടിപ്പിയ്ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം, സെലീന ഗോമസ് എഴുതി: “അലക്സ് റൂസോ ഒരു അമ്മയാണ്. ഒരു ദിവസം അത് ഞാനാകുമെന്ന് പ്രതീക്ഷിക്കുന്നു,”. കല്യാണം കഴിഞ്ഞ് ആഴ്ചകൾക്കകം സെലീന ഗോമസ് പങ്കുവച്ച പോസ്റ്റ് ആരാധകർക്ക് വളരെ കൗതുകമായിട്ട് തോന്നുന്നു. എത്രയും പെട്ടന്ന് അതം സംഭവിക്കട്ടെ എന്നാണ് സ്റ്റോറി ഷെയർ ചെയ്തുകൊണ്ട് ആരാധകർ ആശംസിക്കുന്നത്.
കുഞ്ഞുങ്ങളെ തനിക്ക് വളരെ അധികം ഇഷ്ടമാണ് എന്ന് നേരത്തെ സെലീന ഗോമസ് പറഞ്ഞിരുന്നു. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. ചിരിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, അവർ വളരെ മധുരമുള്ളവരാണ്. അതിനാൽ, ആ ദിവസം വരുമ്പോൾ, ഞാൻ അമ്മയാകും എന്നതിൽ ആവേശഭരിതയാണ്- എന്നാണ് വിവാഹത്തിന് മുൻപേ സെലീന ഗോമസ് പറഞ്ഞിട്ടുള്ളത്.
വായ്പ എടുത്തവർക്ക് ആശ്വാസം, ഇളവുമായി യുഎസ്
ഇക്കഴിഞ്ഞ സെപ്റ്റംബർ 27 ന് ആയിരുന്നു സെലീന ഗോമസിന്റെയും ബെന്നി ബ്ലാങ്കോയുടെയും വിവാഹം. ഇപ്പോഴും ആ പുതുമോടിയിൽ നിന്നും, സന്തോഷത്തിൽ നിന്നും പുറത്തിറങ്ങാത്ത താര ജോഡികൾ വിവാഹത്തിന്റെ ചിത്രങ്ങളും ഫോട്ടോകളും എല്ലാം ഇപ്പോഴും പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·