അമ്മയില്ലെങ്കിൽ ഞങ്ങൾ ഇല്ല! എന്റെ അമ്മക്ക് പ്രായം ആകുന്നത് എനിക്ക് ഇഷ്ടമല്ല! ഇന്നും ആ പഴയ മുപ്പതിൽ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു

2 months ago 3

Authored by: ഋതു നായർ|Samayam Malayalam7 Nov 2025, 7:50 am

എന്റെ അമ്മക്ക് പ്രായം ആകുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്നും എന്റെ 'അമ്മ മുപ്പതുകളിൽ ആയിരുന്നു എങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. തങ്ങളുടെ കുടുംബത്തിന്റെ നെടും തൂൺ ആണ് അമ്മ എന്നാണ് അഹാന പറയുന്നു

ahaana krishna gtes affectional  connected  sindhu krishna s day   viral postഅഹാന & സിന്ധു(ഫോട്ടോസ്- Samayam Malayalam)
അമ്മയുടെ പിറന്നാൾ ദിനം ഹൃദയം തൊടുന്ന കുറിപ്പുമായി അഹാന കൃഷ്ണ . അമ്മയാണ് നമ്മുടെ കുടുംബത്തിന്റെ നെടും തൂൺ, അമ്മയില്ലെങ്കിൽ ഞങ്ങൾ ഇല്ല എന്നാണ് അഹാന കുറിച്ചത്.

എന്റെ അസ്തിത്വത്തിന്റെ സെൻട്രൽ പോയിന്റ് , എന്റെ അമ്മക്ക് 54-ാം പിറന്നാൾ ആശംസകൾ! അമ്മേ
നിങ്ങൾ ഇപ്പോഴും നിങ്ങളുടെ 30-കളിൽ ആയിരുന്നെങ്കിൽ എന്ന് ഞാൻ എത്ര ആഗ്രഹിക്കുന്നു. നിങ്ങൾ പ്രായമാകുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ, വീണ്ടും, നമുക്ക് ഒരുമിച്ച് വളരാൻ കഴിയുന്നതിൽ ഞാൻ അങ്ങേയറ്റം താങ്ക്ഫുൾ ആണ്! അമ്മക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുന്നതിന് നിങ്ങൾ എന്നെ പ്രശംസിക്കുമ്പോഴെല്ലാം, അമ്മ ഇത്രകാലം നമുക്ക് വേണ്ടി ചെയ്തതും ചെയ്യുന്നതും ആയ എല്ലാത്തിനും ഞാനും മാച്ചിങ് ആകാൻ വേണ്ടി ശ്രമിക്കുകയാണെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.


പ്രയാസകരമായ സമയങ്ങളിൽ പോലും, ഞങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ഞങ്ങൾക്ക് ലഭിക്കുന്നുവെന്ന് അമ്മ ഉറപ്പാക്കി. ഞങ്ങളെ അടുത്തറിയുന്ന എല്ലാവർക്കും അറിയാം, ലോകത്തിലെ ഏറ്റവും മികച്ച അമ്മയാണ് നിങ്ങളെന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്, അത് അങ്ങനെ തന്നെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

ALSO READ: മാസങ്ങൾക്ക് ശേഷം സന്തോഷ് മേനോൻ എത്തി! ഇനി സന്തോഷത്തിന്റെ നാളുകൾ; തന്റെ ഏറെ പ്രിയപ്പെട്ട അമ്മയുടെ മടങ്ങിവരവിൽ ആഘോഷം


എന്റെ ഉറ്റ സുഹൃത്തായിരിക്കുന്നതിനും എനിക്ക് എപ്പോഴും വളരെയധികം സ്നേഹവും പരിചരണവും ശ്രദ്ധയും അംഗീകാരവും നൽകിയതിനും നന്ദി. ഞാൻ എവിടെ പോയാലും, ഞാൻ വീട്ടിൽ തിരിച്ചെത്തി നിങ്ങളുടെ അരികിൽ ഉറങ്ങുമ്പോൾ എനിക്ക് കിട്ടുന്ന ഒരു സുരക്ഷിതത്വം അത് മറ്റെവിടെയും എനിക്ക് കിട്ടില്ല. 'അമ്മ നമ്മൾക്ക് ഒപ്പം ഉള്ളതും ഇങ്ങനെ നിലനിൽക്കുന്നതും ആണ് നമ്മുടെ ലൈഫിൽ എല്ലാം വളരെ മികച്ചതാക്കുന്നത്. ഞാൻ അത്രയും സ്‌നേഹിക്കുന്നു അമ്മേ, ജന്മദിനാശംസകൾ. ഇതാ മറ്റൊരു വർഷവും കടന്നുപോകുന്നു ജീവിതകാലം മുഴുവനും മികച്ച ഓർമ്മകൾ നിലനിർത്തികൊണ്ട്. ഈ ലോകത്തെ കാണാനും ആഘോഷിക്കാനും പരസ്പരം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം
Read Entire Article