അമ്മയുടെ ഓർമ്മയിൽ ഗോപിസുന്ദർ! സ്വർഗ്ഗത്തിൽ നിന്നുള്ള അമ്മയുടെ പ്രാർത്ഥനയാണ് ഈ വിജയം

1 month ago 2

Authored by: ഋതു നായർ|Samayam Malayalam18 Dec 2025, 1:11 p.m. IST

ഈ ലോകം മുഴുവൻ എതിരുനിന്നപ്പോളും മകനെ ചേർത്തുനിർത്തിയ ആ സ്നേഹം. അമ്മയുടെ വേർപാട് ജിപി സുന്ദറിനെ പോലെ അദ്ദേഹത്തിന്റെ മക്കൾക്കും തീരാ നഷ്ടമാണ് നൽകിയത്

gopi sundar s affectional  station  connected  his parent  s demise and bha bha ba success(ഫോട്ടോസ്- Samayam Malayalam)
അമ്മയുടെ ഓർമ്മയിൽ ഗോപി സുന്ദർ . താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ട് എങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അമ്മയ്ക്ക് ഉള്ളതാണെന്നാണ് ഗോപി സുന്ദർ പറയുന്നത്. ഹാർഡ്‌വർക്ക് ചെയ്‌താൽ ഉറപ്പായും നമ്മൾക്ക് അതിനുള്ള ഫലം ഉണ്ടാകും എന്ന് 'അമ്മ എപ്പോഴും പറയുമായിരുന്നു, അത് ഇപ്പോൾ നടന്നു എന്നാണ് ഗോപി സുന്ദർ പറയുന്നത്.

അമ്മ എപ്പോഴും പറയുമായിരുന്നു, "കഠിനാധ്വാനം ഒരിക്കലും പരാജയപ്പെടില്ല".

ഇന്ന്, ഞാൻ വീണ്ടും ഈ മേഖലയിൽ നിൽക്കുമ്പോൾ, അവരുടെ സാന്നിധ്യം എനിക്ക് എക്കാലത്തേക്കാളും കൂടുതൽ അനുഭവപ്പെടുന്നു. അവർ ഇപ്പോൾ എന്നോടൊപ്പമില്ലെങ്കിലും, അവരുടെ അനുഗ്രഹങ്ങളാണ് എനിക്ക് ലഭിക്കുന്ന ഓരോ നേട്ടത്തിനും പിന്നിൽ, അമ്മയുടെ അനുഗ്രഹം ആണ് ഏറ്റവും വലിയ ശക്തി.

ഭാ ഭാ ബായിലൂടെ എനിക്ക് കിട്ടുന്ന സ്നേഹം നിറഞ്ഞ പ്രതികരണം എന്റെ ഹൃദയം സന്തോഷവും നന്ദിയും കൊണ്ട് നിറയ്ക്കുന്നു.. ഈ നിമിഷം എന്നിൽ വിശ്വസിച്ച, എനിക്കായി കാത്തിരുന്ന, എന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണ്. അവർക്കായി ഞാൻ ഇതിനെ സമർപ്പിക്കുന്നു.

ALSO READ: നിങ്ങളുടെ ചോദ്യത്തിന് നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്തരം നൽകാൻ എനിക്കാകില്ല; ഭാഗ്യലക്ഷ്മിക്ക് മോഹൻലാൽ നൽകിയ മറുപടി


അമ്മേ, ഇന്ന് ഞാൻ എന്താണോ അത് നിങ്ങളാണ്. സ്വർഗത്തിൽ നിന്നുള്ള നിങ്ങളുടെ പ്രാർത്ഥനകൾ എന്നെ എല്ലാ ദിവസവും മുൻപോട്ട് നയിക്കുന്നു, അത് ആണ് എന്റെ ശക്തിയും ഓരോ വിജയവും.

എന്റെ പ്രിയപ്പെട്ട ആരാധകരേ, സംഗീത പ്രേമികളേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി; ഗോപി സുന്ദർ കുറിച്ചു.

ഈ വർഷം ആദ്യം ആണ് ഗോപി സുന്ദറിന്റെ അമ്മ ലിവി അന്തരിക്കുന്നത്.

Read Entire Article