അമ്മയെ ഉപേക്ഷിച്ചതിൽ ആദ്യം വെറുപ്പായിരുന്നു, പിന്നീട് ഞാന്‍ അച്ഛനോട് ക്ഷമിച്ചു; കുടുംബം എനിക്ക് വളരെ വലുതാണെന്ന് വരലക്ഷ്മി

3 weeks ago 3

Authored by: അശ്വിനി പി|Samayam Malayalam27 Dec 2025, 8:27 p.m. IST

അച്ഛനില്ലാതെ വളരുക, അമ്മയുടെ കഷ്ടപ്പാട് കണ്ടു വളരുക എന്നൊക്കെ പറയുന്നത് ഒരു ബ്രോക്കണ്‍ ഫാമിലിയിലെ കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. അത് എത്രത്തോളം വലിയ ട്രോമയായിരുന്നു എന്ന് വരലക്ഷ്മി പറയുന്നു

sharathkumar daughterവരലക്ഷ്മി ശരത്കുമാർ
നായകനായും വില്ലനായുമെല്ലാം പ്രേക്ഷകര്‍ക്ക് അത്രയേറെ പരിചിതനാണ് ശരത്കുമാര്‍ . നടി രാധിക ശരത്കുമാറാണ് നടന്റെ ഭാര്യ. ആദ്യത്തെ ദാമ്പത്യ ജീവിതം പരാജയപ്പെട്ടതിന് ശേഷമാണ് രണ്ട് പേരും ഒന്നിച്ച് രണ്ടാമതൊരു ജീവിതം ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ രാധിക ശരത് കുമാറിനും ശരത് കുമാറിനും അങ്ങനെ ഒരുവേര്‍തിരിവുകളുമില്ല. രണ്ട് ബന്ധത്തിലും പിറന്ന മക്കളും കുടുംബവുമെല്ലാം ഒറ്റക്കെട്ടായിട്ടാണ് വളരുന്നത്. ശരത്കുമാറിന്റെ ആദ്യ ബന്ധത്തില്‍ പിറന്ന മകളാണ് നടി വരലക്ഷ്മി ശരത്കുമാര്‍ .

കുടുംബം എന്നാല്‍ തനിക്ക് എല്ലാത്തിനെക്കാളും വലുതാണ് എന്ന് വരലക്ഷ്മി പറയുന്നു. രാധികയുടെ ആദ്യ ബന്ധത്തില്‍ പിറന്ന മകള്‍ റായന്‍ മിഥുനുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വരലക്ഷ്മി. എല്ലാവരും ഒരുമിച്ച് നില്‍ക്കണം, കിട്ടുന്ന സമയം ഒരുമിച്ച് ചെലവഴിക്കണം സന്തോഷിക്കണം എന്നതൊക്കെ എന്റെ എപ്പോഴത്തെയും ആഗ്രഹമാണ്. അതിന് കാരണം ഒരുപക്ഷേ ഞാനൊരു ബ്രോക്കണ്‍ ഫാമിലിയില്‍ വളര്‍ന്നതുകൊണ്ടാവാം.

Also Read: ശരിക്കുള്ള മലര്‍മിസ്സ് ഇതാണ് എന്ന് അല്‍ഫോണ്‍സ് പുത്രന്‍, അലീനയുടെ അഴകൊത്തെ ചിത്രങ്ങള്‍ ഇതാ

അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന് ശേഷം ഞാന്‍ അമ്മയ്‌ക്കൊപ്പമായിരുന്നു, അനുജത്തി പൂജ അമ്മൂമ്മയ്ക്കും അപ്പൂപ്പനുമൊപ്പം വളര്‍ന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് ആദ്യത്തെ എട്ട് വര്‍ഷം എനിക്ക് അനിയത്തിയുമായിട്ടും വലിയ ബന്ധമുണ്ടായിരുന്നില്ല. പിന്നീട് അപ്പൂപ്പന്‍ മരിച്ചതിന് ശേഷം ഞങ്ങളൊരു വീട്ടില്‍ ആയതിന് ശേഷമാണ് ചേച്ചി - അനിയത്തി ബന്ധം ഞാന്‍ അനുഭവിച്ചത്.

ചെറുപ്പത്തില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതും, ആഴ്ചയില്‍ ഒരിക്കല്‍ അച്ഛനെ കാണാന്‍ പോകും എന്നൊക്കെ കോടതി വിധി വന്നതും എന്നെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമായിരുന്നു. ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ ഒരുപാട് കഷ്ടപ്പെട്ടു. അതൊക്കെ കാരണം അച്ഛനോട് വെറുപ്പുണ്ടായിരുന്നു. അമ്മയെ ഉപേക്ഷിച്ചു പോയി, എന്റെ നല്ല കുട്ടിക്കാലം ട്രോമയുള്ളതാക്കി, രണ്ടാമത് മറ്റൊരു വിവാഹം ചെയ്തു എന്നതൊക്കെ എന്നെ സംബന്ധിച്ച് പ്രശ്‌നമായിരുന്നു.

ജോലി പോകും! വിദേശയാത്ര ചെയ്യുന്ന H-1B വിസക്കാർക്ക് തഹ്‌മിന വാട്സൻ്റെ മുന്നറിയിപ്പ്


പിന്നീട് ഞാന്‍ വളര്‍ന്നപ്പോഴാണ് അതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലായത്. അച്ഛനും അമ്മയും ഒരുമിച്ച് നില്‍ക്കുന്നതിനെക്കാള്‍, അവര്‍ സപ്രേറ്റഡ് ആയപ്പോഴാണ് അവര്‍ നല്ല പാരന്റ്‌സ് ആയത്. മാത്രമല്ല, അത് അവരുടെ വ്യക്തി സ്വാതന്ത്ര്യവും സന്തോഷവുമാണ്. അതൊക്കെ തിരിച്ചറിയാന്‍ എനിക്കൊരു തെറാപ്പി വേണ്ടി വന്നു. മാത്രമല്ല, രാധിക ആന്റി കാരണമല്ല അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചത്. അപ്പോള്‍ ആ അര്‍ത്ഥത്തിലും എനിക്ക് ദേഷ്യം തോന്നേണ്ടതില്ല. തിരിച്ചറിവ് വച്ചപ്പോള്‍ ഞാന്‍ അച്ഛനോട് ക്ഷമിച്ചു

അച്ഛന്‍ എന്നാല്‍ അച്ഛനാണ്, അത് എല്ലാ കാലത്തും അങ്ങനെയാണ്. അന്നത്തെ സാഹചര്യം അതായിരുന്നു. അച്ഛനും അമ്മയും വേര്‍പിരിയുന്നതിന് മുന്‍പ് തന്ന സ്‌നേഹവും. ഇപ്പോഴും തന്നുകൊണ്ടിരിക്കുന്ന സ്‌നേഹവും എല്ലാത്തിലും വലുതാണ്. പാസ്റ്റില്‍ സ്റ്റിക്കോണ്‍ ആയി, അവിടെ തന്നെ നില്‍ക്കുന്നതിലും മൂവ് ആയി മുന്നോട്ടു പോയിക്കൊണ്ടിയിരിക്കണം- വരലക്ഷ്മി ശരത്കുമാര്‍ പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article