അമ്മൂമ്മയുടെ സ്വത്തുക്കൾ ആണിത്! മോളേ അമ്മ ഒരു ചിത്രം ഇവിടെ പോസ്റ്റ് ചെയ്യാം...ആരാണു കുഞ്ഞ് എന്ന് പറയാൻ നച്ചുവിനോട് പറയണം

2 months ago 3

Authored by: ഋതു നായർ|Samayam Malayalam4 Nov 2025, 12:16 pm

ഖത്തറിൽ ബിസിനസ് രംഗത്തും ഏറെനാൾ മല്ലിക സുകുമാരൻ സജീവം ആയിരുന്നു. ഭർത്താവിന്റെ മരണശേഷം കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും അവർ ഏറ്റെടുത്തു

mallika sukumaran(ഫോട്ടോസ്- Samayam Malayalam)
എഴുപത്തി ഒന്നിലും പതിനേഴിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുകണ് മല്ലിക സുകുമാരൻ . നടിയാണ് അതിൽ ഉപരി മലയാള സിനിമയിലെ സൂപ്പർ നായകന്മാരുടെ അമ്മയാണ് മല്ലിക സുകുമാരൻ. ഈ പ്രായത്തിലും അഭിനയത്തിൽ സജീവമായ മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്. ഞങ്ങളെക്കാൾ അമ്മ അപ്‌ഡേറ്റഡ് ആണ് എല്ലാ കാര്യത്തിലും എന്നാണ് മരുമക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

മക്കൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുകൾ അറിയിക്കാതെ ആണ് താരത്തിന്റെ ജീവിതം. തീരെ അവശ നിലയിൽ എത്തും വരെ താൻ ഇൻഡസ്ട്രിയിൽ സജീവം ആകും എന്നുള്ളതും മല്ലികയുടെ തീരുമാനം ആയിരുന്നു. പിറന്നാൾ ദിനം മക്കളും മരുമക്കളും എല്ലാം ആശംസകൾ നേർന്നുകൊണ്ട് എത്തുകയും ചെയ്യുന്നു. അതിനും മറുപടി നൽകികൊണ്ട് മല്ലിക എത്തി.


മകൾ അല്ലിക്ക് ഒപ്പമുള്ള ഒരു പഴയകാല ചിത്രം ആയിരുന്നു പൃഥ്വി പങ്കുവച്ചത്. അതിനു മറുപടിയായി മല്ലിക കുറിച്ചത് ഇങ്ങനെ ആയിരുന്നു. എന്റെ ഡാഡുമോന് നന്ദി.. ഇന്ന് എനിക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണിത്..... എന്റെ ആൽബത്തിൽ ഈ ഫോട്ടോ ഇല്ല....അല്ലിമോൾ.. അച്ചമ്മയുടെ ഏറ്റവും സുന്ദരിയായ ഡോൾ, ചിലപ്പോൾ എന്റെ ടീച്ചറും... അച്ഛമ്മയുടെ അനുഗ്രഹവും ആശംസകളും ഉമ്മയും; മല്ലിക കുറിച്ചു.

ALSO READ: രണ്ടുകുഞ്ഞുങ്ങളുടെ അച്ഛനാണ്! സിംഗിൾ പേരന്റ്; ഗേ ആണെന്ന് പറയാതെ പറഞ്ഞ കരൺ; ഐഡന്റിറ്റി വെളിപ്പെടുത്താതിനു പിന്നിൽ

പൂർണിമ ഇന്ദ്രജിത്തും ചിത്രങ്ങൾ പങ്കിട്ടെത്തിയിരുന്നു

അമ്മൂമ്മയുടെ സ്വത്തുക്കൾ. എന്റെ നച്ചു എന്റെ ഗൈഡ് എന്റെ ഫിലോസഫർ. മോളെ 'അമ്മ ഇവിടെ ഒരു ചിത്രം പങ്കിടാം. ...ആരാണു കുഞ്ഞ് എന്ന് പറയാൻ നച്ചുവിനോട് പറയണം; മല്ലിക പോസ്റ്റിലൂടെ പറയുന്നു.


അമ്മ കഥാപാത്രങ്ങൾക്കെല്ലാം മല്ലികാമ്മ അവരുടേതായ ഒരു പ്രത്യേക 'സ്‌റ്റൈൽ' നൽകി....സ്‌നേഹം നിറഞ്ഞ അമ്മയായും, നർമ്മം കലർന്ന കൂട്ടുകാരിയായും, ചിലപ്പോഴൊക്കെ വീട്ടിലെ അധികാരമുള്ള കാരണവരായും സ്ക്രീനിൽ തിളങ്ങി... സിനിമയിലെ പ്രകടനങ്ങളേക്കാൾ, സ്വന്തം ജീവിതത്തെ ചിരിയും, ആത്മവിശ്വാസവും കൊണ്ട് നേരിട്ട ഇവരുടെ വ്യക്തിത്വമാണ് പലർക്കും വലിയ പാഠം...ഭർത്താവിൻ്റെ ഓർമ്മകളിൽ തളരാതെ ചേർത്ത് പിടിച്ച്, രണ്ട് മക്കളെയും മലയാള സിനിമയുടെ നെറുകയിൽ എത്തിച്ച ആ അമ്മയുടെ പോരാട്ടവീര്യം... അത് ഏതൊരു മലയാളിക്കും പ്രചോദനമാണ്...ആരാധിക റഫീല പങ്കിട്ട വാക്കുകൾ
Read Entire Article