'അയാൾ എനിക്കുനേരെ ന​ഗ്നതാ പ്രദർശനം നടത്തി, അതും പട്ടാപ്പകൽ'; ദുരനുഭവം പങ്കുവെച്ച് സോഹ അലി ഖാൻ

4 months ago 5

15 September 2025, 10:04 AM IST

Soha Ali Khan

സോഹ അലി ഖാൻ | ഫോട്ടോ: PTI

റ്റലിയിൽവെച്ച് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി സോഹ അലി ഖാൻ. ഒരാൾ പട്ടാപ്പകൽ തനിക്കുനേരെ ന​ഗ്നതാ പ്രദർശനം നടത്തിയെന്ന് അവർ പറഞ്ഞു. ഈ സംഭവം തന്നെ ഏറെ അസ്വസ്ഥയാക്കിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഹോട്ടർഫ്ലൈ യൂട്യൂബ് ചാനലിലെ 'ദി മെയിൽ ഫെമിനിസ്റ്റ്' എന്ന പോഡ്‌കാസ്റ്റ് ഷോയിലായിരുന്നു സോഹയുടെ വെളിപ്പെടുത്തൽ.

തനിക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സോഹ ഈ വിചിത്രമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പൊതുസ്ഥലത്ത് വെച്ച് എപ്പോഴെങ്കിലും നഗ്നതാ പ്രദർശനം നേരിടേണ്ടിവന്നിട്ടുണ്ടോ എന്നായിരുന്നു സോഹയോട് ചോ​ദിച്ച ഒരു ചോദ്യം. ഇതിനുള്ള ഉത്തരമായാണ് ഇറ്റലിയിൽവെച്ചുണ്ടായ ദുരനുഭവം അവർ വിശദീകരിച്ചത്. അവിടെ ഇതുപോലെ നടക്കുന്നത് സാധാരണമാണെന്ന് തോന്നുന്നുവെന്ന് നടി പറഞ്ഞു. പക്ഷേ പട്ടാപ്പകൽ നടന്നു എന്നതാണ് ആശ്ചര്യകരമായ കാര്യം. എന്താണ് അവരുടെ ലക്ഷ്യമെന്ന് മനസിലാകുന്നില്ലെന്നും സോഹ അലി ഖാൻ പറഞ്ഞു.

സ്ത്രീകൾ നേരിടുന്ന സുരക്ഷിതമല്ലാത്ത പല സാഹചര്യങ്ങളിൽ നിന്നും പ്രത്യേക പരിഗണനകളുള്ള പശ്ചാത്തലം തന്നെ സംരക്ഷിച്ചിട്ടുണ്ടെന്ന് സോഹ സമ്മതിച്ചു. "എൻ്റെ ജീവിതം പ്രിവിലേജുകൾ നിറഞ്ഞതാണെന്ന് എനിക്കറിയാം. അത്തരം ദുരനുഭവങ്ങൾ എനിക്ക് ഉണ്ടാകാത്തതിൽ സന്തോഷമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്ന ഒരുപാട് പേർക്ക് എല്ലാ ദിവസവും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും എനിക്കറിയാം.” സോഹ പറഞ്ഞു. സിനിമാ വ്യവസായത്തിലെ ഒരു കുടുംബത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിൽ നിന്ന് താൻ രക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്നതായും സോഹ വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ്താരമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയുടേയും നടി ഷർമിള ടാ​ഗോറിന്റെയും മകളും നടൻ സെയ്ഫ് അലി ഖാന്റെ സഹോദരിയുമാണ് സോഹ അലി ഖാൻ. നുഷ്രത്ത് ബറൂച്ച പ്രധാന വേഷത്തിലെത്തിയ 'ചോരി 2' എന്ന ഹൊറർ ചിത്രത്തിലാണ് സോഹ ഒടുവിൽ വേഷമിട്ടത്. ഇപ്പോൾ 'ഓൾ എബൗട്ട് ഹെർ' എന്ന പേരിൽ സ്വന്തമായി ഒരു പോഡ്‌കാസ്റ്റ് ഷോയും സോഹ ചെയ്യുന്നുണ്ട്.

Content Highlights: Soha Ali Khan reveals a shocking incidental of being flashed successful Italy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article