04 April 2025, 09:03 PM IST
ശ്രീകാന്ത് ബാലചന്ദ്രനാണ് പ്ലേ ക്യൂറേറ്റര്‍

പി.ബാലചന്ദ്രൻ | മാതൃഭൂമി
തിരുവനന്തപുരം: അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്റെ സ്മരണയില്‍ രണ്ട് നാടകങ്ങള്‍ അരങ്ങിലെത്തും. അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രില്‍ അഞ്ചിനാണ് നാടകങ്ങള്‍ അരങ്ങേറുക. തിരുവനന്തപുരത്തെ സൂര്യ ഗണേശം തിയേറ്ററാണ് വേദി. ശ്രീകാന്ത് ബാലചന്ദ്രനാണ് പ്ലേ ക്യൂറേറ്റര്‍.
പി. ബാലചന്ദ്രന്റെ നിര്‍മ്മാണ കമ്പനിയായ പി.ബി. സ്റ്റോറി ഹൗസും ഡു തിയേറ്ററും ചേര്‍ന്നാണ് നാടകങ്ങള്‍ ഒരുക്കിയത്. അദ്ദേഹം രചിച്ച 'ചത്തവനും കൊന്നവനും ഭാര്യാസമേതം' എന്ന നാടകം എ.കെ. സുജിത്താണ് സംവിധാനം ചെയ്യുന്നത്. ശ്യാം കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'വാക്മാന്‍' ആണ് രണ്ടാമത്തെ നാടകം. പ്രവേശനം സൗജന്യമാണ്. ശ്യാമപ്രസാദും ആര്യാട് സനല്‍കുമാറും അതിഥികളായെത്തും.
Content Highlights: Two plays volition beryllium staged successful representation of P. Balachandran
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·