അറ്റ്‌ലീയും അല്ലുവും ഒന്നിക്കുന്നു; സണ്‍ പിക്‌ചേഴ്‌സ് ഒരുക്കുന്നത് വന്‍വിസ്മയം

9 months ago 9

08 April 2025, 12:07 PM IST

allu arjun

പ്രതീകാത്മക ചിത്രം | Photo: Special Arrangement

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം. ലോക സിനിമയില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമുയര്‍ത്തുന്ന രീതിയില്‍ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ നിര്‍മാണം സണ്‍ പിക്‌ചേഴ്‌സ് ആണ്. പ്രഖ്യാപനത്തിന്റെ ഭാഗമായി ചിത്രത്തിന്റെ മികവ്‌ വ്യക്തമാക്കുന്ന രണ്ടു മിനിറ്റുള്ള ഒരു വീഡിയോ സണ്‍ പിക്‌ചേഴ്‌സ് റിലീസ് ചെയ്തു.

നിര്‍മാതാവായ കലാനിധിമാരനും സംവിധായകന്‍ അറ്റ്‌ലിയും സൂപ്പര്‍താരം അല്ലു അര്‍ജുനും ചെന്നൈയില്‍ നിന്ന് ലോകരാജ്യങ്ങളിലേക്കുള്ള യാത്രയും ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരുമായുള്ള കൂടികാഴ്ചയും ചിത്രത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും വീഡിയോയില്‍ കാണാം. ലോകോത്തര പ്രേക്ഷകരിലേക്ക് ഒരു ഇന്ത്യന്‍ സിനിമ എത്തുമെന്ന് അന്നൗണ്‍സ്മെന്റ് വീഡിയോ തന്നെ ഉറപ്പു തരുന്നു. അമേരിക്കയിലെ ലോലാ വിഎഫ്എക്‌സ്, സ്‌പെക്ട്രല്‍ മോഷന്‍ യുഎസ്എ, ഫ്രാക്‌ചേര്‍ഡ് എഫ്എക്‌സ്, ഐഎല്‍എം ടെക്‌നോപ്രോപ്‌സ്, അയണ്‍ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്‌സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിനായി സണ്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന ഈ ചിത്രത്തില്‍ അറ്റ്‌ലിയോടൊപ്പം സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അയണ്‍ ഹെഡ് സ്റ്റുഡിയോ സിഇഒ ജോസ് ഫെര്‍ണാണ്ടസ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ജെയിംസ് മാഡിഗണ്‍, മൈക്ക് എലിസാഡിലെ (സ്‌പെക്ട്രല്‍ മോഷന്‍), ജസ്റ്റിന്‍ റാലെയ്ഗ് (ഫ്രാക്‌ച്ചേര്‍ഡ് എഫ്എക്‌സ്) വില്യം ആന്‍ഡേഴ്‌സണ്‍ ( ലോല വിഎഫ്എക്‌സ് ) എന്നിവര്‍ ചിത്രത്തിന്റെ കഥ ഏറ്റവും മികച്ചതാണെന്നും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രം ഭാഷക്കതീതമായി എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപെടുമെന്നും ഉറപ്പു നല്‍കുന്നു.

അറ്റ്‌ലീ ഇതുവരെ ചെയ്ത ജോണറുകളില്‍ വ്യത്യസ്തമായ ചിത്രം ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ സിനിമയുടെ തന്നെ ഏറ്റവും വലിയ സഹകരണം കൂടിയാണ് ഈ അഭിലാഷ പദ്ധതിയെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. ബോക്‌സ് ഓഫീസില്‍ ആയിരം കോടിയില്‍ പ്രവേശിച്ച ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനും ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍താരം അല്ലു അര്‍ജുനും വന്‍കിട നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സുമായി കൈകോര്‍ക്കുന്ന ചിത്രത്തില്‍ ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ദ്ധര്‍ ഒരുമിക്കുന്നു. അല്ലു അര്‍ജുന്റെ 22-ാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണിത്. ലോകോത്തര മികവുള്ള ഇന്ത്യന്‍ സിനിമാ പ്രഖ്യാപനത്തിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.

Content Highlights: Allu Arjun & Atlee`s caller film, a Sun Pictures production, promises a planetary cinematic experience

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article