
എമ്പുരാനിൽനിന്ന് | Photo: Screengrab/Youtube
പൃഥ്വിരാജ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം എമ്പുരാനിലെ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഗാനം പുറത്തിറങ്ങി. എമ്പുരാനേ .. എന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയ വിവരം മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയാ പേജിലൂടെ അറിയിച്ചു. എമ്പുരാനിലെ പലഭാഗങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പാട്ടിന്റെ യൂട്യൂബ് ലിങ്ക് ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് പോസ്റ്റ്. ദീപക് ദേവ് സംഗീതം നല്‍കിയ ഗാനം എഴുതിയത് വിനായക് ശശികുമാറാണ്. ആനന്ദ് ശ്രീരാജ്, അലങ്കൃത മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ മകള്‍ അലങ്കൃത ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എമ്പുരാനേ എന്ന ഭാഗം ആലപിച്ചതില്‍ ഏറ്റവും ഹൃദ്യമായത് അലങ്കൃതയുടേതാണെന്ന അഭിപ്രായമാണ് പ്രേക്ഷകര്‍ക്ക്. ഒടുവിലിതാ തിയേറ്ററില്‍ സിനിമ കണ്ടവര്‍ക്ക് പുറമെ ഏവരിലേക്കും എമ്പുരാനേ എന്ന ഗാനം എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രദര്‍ശനം ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചത്. മുരളി ഗോപി രചന നിര്‍വഹിച്ച ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ സിനിമകൂടിയാണ്.
മോഹന്‍ലാലിന് പുറമേ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാനിലെ മറ്റു താരങ്ങള്‍.
Content Highlights: Empuraan`s `Empuraane` Song Out Now
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·