അല്ലു അർജുന്റെ അനിയൻ വിവാഹിതനാകുന്നു; ആരാണ് അല്ലു സിരിഷിന്റെ വധു, അതി സമ്പന്നയായ നയനിക?

3 months ago 6

Authored by: അശ്വിനി പി|Samayam Malayalam2 Oct 2025, 2:31 pm

എന്റെ കല്യാണം മുത്തശ്ശിയുടെ വലിയ ആ​ഗ്രഹമായിരുന്നു. പക്ഷേ അത് കാണാൻ മുത്തശ്ശിയില്ല എന്ന വിഷമത്തോടെയാണ് അല്ലു സിരിഷ് തന്റെ വവാഹത്തെ കുറിച്ചുള്ള വാർത്ത പങ്കുവയ്ക്കുന്നത്

alli sirishഅല്ലു സിരിഷ്
അല്ലു അർജുൻ എന്നാൽ മലയാളി പ്രേക്ഷകരെ സംബന്ധിച്ച് അന്യഭാഷാ താരമല്ല, മലയാളികളുടെ സ്വന്തം മല്ലു അർജുനാണ്. തെലുങ്ക് മൊഴിമറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അല്ലുവിന്റെ സഹോദരനും നടനുമായ അല്ലു സിരിഷിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സന്തോഷ വാർത്ത തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അല്ലു സിരിഷ് തന്നെയാണ് അറിയിച്ചത്.

പാരീസിലെ ഐഫിൽ ടവറിന് മുന്നിൽ പ്രണയിനിയുടെ കൈ ചേർത്തു പിടിച്ച ഒരു ഫോട്ടോയും, വിവാഹ നിശ്ചയത്തിന്റെ ക്ഷണപ്പത്രവും പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇന്ന് നിങ്ങളുമായി ഇത് പങ്കുവയ്ക്കേണ്ടി വന്നു എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ

Also Read: ഉടനെ മുത്തശ്ശിയാവുമോ എന്ന ചോദ്യത്തിന് മേനക സുരേഷ് നൽകിയ മറുപടി, കീർത്തി സുരേഷിന്റെ പ്ലാൻ അമ്മയോട് ചോദിക്കണോ?

ഇന്ന് എന്റെ മുത്തശ്ശൻ അല്ലു രാമലിങ്കയ്യയുടെ ജന്മദിനമാണ്. ഈ ദിവസം എന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ഈ വാർത്ത നിങ്ങളെ അറിയിക്കുന്നതിൽ ഞാൻ അനുഗ്രീതനാണെന്ന് തോന്നുന്നു. ഒക്ടോബർ 31 ന് ഞാനും നയനികയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരിയ്ക്കുകയാണ്.

Also Read: ഇമോഷണലി തകർന്ന അവസ്ഥയിൽ നിന്ന് തിരിച്ചുവന്ന് നസ്റിയ നസീം; നച്ചുവിനെ ചേർത്തുപിടിച്ച് ഫഹദ്!

എന്റെ മുത്തശ്ശി അടുത്തിടെയാണ് മരണപ്പെട്ടത്. എന്റെ കല്യാണം കാണാൻ മുത്തശ്ശി ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്ന് ഞങ്ങൾക്കൊപ്പം മുത്തശ്ശിയില്ല എങ്കിലും, ഞങ്ങളുടെ ഒരുമിച്ചുള്ള ഈ യാത്രയുടെ തുടക്കത്തിന് മുകളിൽ നിന്നുള്ള മുത്തശ്ശിയുടെ അനുഗ്രഹമുണ്ടാവും. ഞങ്ങളുടെ പ്രണയത്തിൽ കുടുംബത്തിനും വലിയ സന്തോഷമാണ്- അല്ലു സിരിഷ് എഴുതി.

Also Read: ആ പ്രണയം തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, ജീവിതത്തിലെ ഇപ്പോഴത്തെ സന്തോഷം ഇതാണ്, മതിവരാത്ത പ്രണയം!

കേരളത്തിലേക്കുള്ള യാത്ര ഇനി ദുരിതം; വിമാന സർവീസ് വെട്ടിക്കുറച്ചതിൽ പ്രവാസികൾ ആശങ്കയിൽ.


നയനിക എന്ന പേരല്ലാതെ അല്ലുവിന്റെ ഭാവി വധുവിനെ കുറിച്ചുള്ള ഒരു വിരവും നടൻ പുറത്തുവിട്ടിരുന്നില്ല. എന്നാൽ മിനിട്ടുകൾക്കകം നയനിക ആരാണെന്നും എന്തു ചെയ്യുന്നു എന്നും ആരാധകർ കണ്ടെത്തി. അതി സമ്പന്നമായ കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ് നയനിക. നയനിക ഉൾപ്പടെ കുടുംബത്തിൽ എല്ലാവരും ബിസിനസ് രംഗത്ത് സജീവമാണ്. നയനിക ജനിച്ചതും വളർന്നതുമെല്ലാം ഹൈദരബാദിൽ തന്നെയാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article