അല്ലു അർജുൻ  സൂപ്പർ ഹിറ്റ് ചിത്രം 'ആര്യ 2' റീറിലീസിന്; വാനോളം പ്രതീക്ഷയിൽ ആരാധകർ

9 months ago 7

03 April 2025, 02:05 PM IST

allu arjun arya 2 re merchandise  connected  april 5

ആര്യ 2 ൽ നിന്നും

അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'ആര്യ 2' നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം റീറിലീസിനൊരുങ്ങുന്നു. ഏപ്രിൽ ആറിനാണ് റീറിലീസ്. ആര്യ - സുകുമാർ കൂട്ടുകെട്ടിൽ 2009-ൽ റിലീസിനെത്തിയ ചിത്രം വൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ തെലുങ്കിലും മലയാളത്തിലുമാണ് ചിത്രം റീറിലീസിനായി ഒരുങ്ങുന്നത്. അല്ലുവിന്‍റെ മലയാളം മൊഴിമാറ്റ ചിത്രങ്ങൾക്ക് വലിയൊരു കൂട്ടം ആരാധകർ തന്നെ കേരളത്തിലുണ്ട്. ബി.വി.എസ്.എൻ പ്രസാദ്, ആദിത്യ ആർട്സ് എന്നീ ബാനറുകളിൽ ആദിത്യ ബാബുവും ബി.വി.എസ്.എൻ പ്രസാദും ചേർന്ന് നിർമ്മിച്ച ചിത്രം മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഇ 4 എന്‍റർടെയ്ൻമെന്‍റ്സ് ആണ് വിതരണത്തിനെത്തിക്കുന്നത്. കാജൾ അഗർവാൾ, നവ്ദീപ്, ശ്രദ്ധ ദാസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

'ആര്യ' എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമ തന്നെയായിരുന്നു അല്ലു അർജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും. തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്റേത്. അങ്ങനെ അദ്ദേഹം മലയാളികളുടെ സ്വന്തം മല്ലു അർജുനായി. 2004 ൽ പുറത്തിറങ്ങിയ 'ആര്യ' സംവിധാനം ചെയ്തത് അന്ന് നവാഗതനായ സുകുമാറായിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു നിർമ്മിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്സോഫീസിൽ നേടി. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. അതിന്‍റെ തുടർച്ചയായെത്തിയ ആര്യ 2 വും വലിയ വിജയം നേടുകയുണ്ടായി.

ഏറ്റവും ഒടുവിൽ 'പുഷ്പ ' യിലും 'പുഷ്പ 2'വിലും വരെ എത്തിയിരിക്കുകാണ് സുകുമാർ - അല്ലു കോംമ്പോയുടെ തേരോട്ടം. സിനിമാ ലോകത്ത് 22 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് അല്ലു അർജുൻ. കഴിഞ്ഞ ദിവസമായിരുന്നു താരം സിനിമയിലെത്തിയതിന്‍റെ 22-ാം വാർഷികം ആഘോഷിച്ചത്. ഈ ആഘോഷത്തിന്‍റെ തുടർച്ചയെന്നോണമാണ് ഇപ്പോള്‍ ആര്യ 2 റീറിലീസിനായെത്തുന്നതും.

Content Highlights: Allu Arjun's 'Arya 2' returns to theatres up of his birthday

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article