അവരെന്നെ ലക്ഷ്യമിട്ടു, എനിക്കെതിരെയുള്ള ട്രോളുകൾക്കായി ലക്ഷങ്ങൾ മുടക്കുന്നു - പൂജ ഹെ​ഗ്ഡേ

10 months ago 7

23 March 2025, 04:33 PM IST

.

പൂജ ഹെഗ്‌ഡ|photo:instagram.com/hegdepooja/

ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ മുന്‍നിര സിനിമ താരമായി ഉയര്‍ന്ന നടിയാണ് പൂജ ഹെ​ഗ്ഡേ. 2012-ല്‍ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അധികം വൈകാതെ തന്നെ തെലുഗ്, തമിഴ്, ഹിന്ദി മേഖലകളില്‍ നിലയുറപ്പിക്കാനും പൂജയ്ക്ക് സാധിച്ചു. 2023-ല്‍ പുറത്തിറങ്ങിയ 'കിസി കാ ഭായ് കിസി കി ജാന്‍' എന്ന സല്‍മാന്‍ ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ക്ക് വിധേയമായിട്ടുള്ള നടി കൂടിയാണ് പൂജ. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് നടി. തന്നെ ട്രോളാനായി ആളുകള്‍ പണം മുടക്കുന്നുണ്ടെന്നും അത് താന്‍ അന്വേഷിച്ച് കണ്ടെത്തിയെന്നും നടി പറയുന്നു. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

മീം പേജുകളില്‍ തുടര്‍ച്ചയായി ഞാന്‍ ട്രോള്‍ ചെയ്യപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവര്‍ എന്നെക്കുറിച്ച് നെഗറ്റീവായി സംസാരിക്കുന്നത് എന്ന ചിന്തയിലായിരുന്നു ഞാന്‍. അത് എന്നെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. മറ്റൊരാളെ ഇകഴ്ത്തിക്കാട്ടാനായി ആളുകള്‍ ധാരാളം പണം മുടക്കുകയാണ്. ഇത് കണ്ടെത്തിയതിന് പിന്നാലെ ഞാനും അച്ഛനും അമ്മയുമെല്ലാം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. - പൂജ ഹെ​ഗ്ഡേ പറഞ്ഞു.

ഇത്തരം ട്രോളുകള്‍ താന്‍ അംഗീകാരമായാണ് എടുക്കാറുള്ളതെന്നും നടി പറഞ്ഞു. കാരണം നിങ്ങള്‍ മറ്റൊരാളേക്കാളും മുകളിലായതുകൊണ്ടാണ് നിങ്ങളെ താഴ്ത്തിക്കെട്ടണമെന്ന് അവര്‍ക്ക് തോന്നുന്നത്. ആദ്യഘട്ടത്തില്‍ ഇത് സാധാരണമായാണ് കണ്ടിരുന്നതെന്നും എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ഇത് എല്ലാ പരിധികളും ലംഘിച്ചു. എന്നെ ട്രോളാനായി മാത്രം ആളുകള്‍ ലക്ഷങ്ങള്‍ മുടക്കുന്നുവെന്ന് ഞാന്‍ കണ്ടെത്തി. - നടി പറഞ്ഞു.

എന്റെ ടീമിനോട് മീം പേജുകളുമായി ബന്ധപ്പെടാനും എന്താണ് അവരുടെ പ്രശ്‌നമെന്ന് മനസിലാക്കാനും പറഞ്ഞു. ഇതിനായി തങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന മറുപടിയാണ് മീം പേജുകള്‍ കൈകാര്യം ചെയ്യുന്നവരില്‍ നിന്ന് ലഭിച്ചത്. നിങ്ങള്‍ക്ക് തിരിച്ച് ട്രോളണമെങ്കില്‍ പണം മുടക്കൂ എന്നും അവര്‍ പറഞ്ഞു. എന്നെ സംബന്ധിച്ച് ഇത് വിചിത്രമായ ഒന്നായാണ് തോന്നിയത്. ഒരിക്കല്‍ ഒരു കമന്റ് കണ്ട് ഞാന്‍ ഒരു പ്രൊഫൈല്‍ നോക്കിയപ്പോള്‍ അതില്‍ ഒരു ഡിസ്‌പ്ലേ പിച്ചറോ പോസ്റ്റുകളോ ഉണ്ടായിരുന്നില്ല. അത് പെയിഡ് ബോട്ടുകളായിരുന്നു. - പൂജ ഹെ​ഗ്ഡേ പറഞ്ഞു.

Content Highlights: Pooja Hegde admits she was a unfortunate of targeted trolling

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article