അവള്‍ക്കൊപ്പമുള്ള 10 വര്‍ഷം, സഹതാര വേഷം കിട്ടിയ ഞാന്‍ ഭാഗ്യവാന്‍; വിവാഹ വാര്‍ഷികത്തില്‍ അസിന്റെ ഭര്‍ത്താവ് പറയുന്നു

1 day ago 2

Authored by: അശ്വിനി പി|Samayam Malayalam19 Jan 2026, 6:26 p.m. IST

2016 ല്‍ ആയിരുന്നു അസിന്റെയും മൈക്രോമാക്‌സിന്റെ സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മയുടെയും വിവാഹം. വിവാഹത്തിന് ശേഷം സിനിമ എന്നല്ല, ക്യാമറകളില്‍ നിന്നേ അകന്ന് കഴിയുകയാണ് നടി.

asin marriageഅസിനും രാഹുൽ ശർമയും
അസിന്‍ തോട്ടുങ്കല്‍, വിവാഹത്തിന് ശേഷം സിനിമ എന്ന ലോകത്ത് നിന്ന് പൂര്‍ണമായും അകന്ന് കഴിയുകയാണ് നടി. സിനി എന്തിന്, ഒരു ക്യാമറയ്ക്ക് മുന്നിലും അസിന്‍ എത്തുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടി മകളുടെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട് എങ്കിലും, തന്റെ ഒരു ഫോട്ടോ പോലും ഈ കാലത്തിനിടയില്‍ പങ്കുവച്ചിട്ടില്ല. വിവാഹത്തിന് ശേഷം ഗര്‍ഭിണിയാണ് എന്ന സന്തോഷ വാര്‍ത്ത അറിയിക്കാനും, അല്ലാതെയും രണ്ടോ മൂന്നോ ഫോട്ടോകള്‍ അല്ലാതെ നാളിതുവരെ അസിന്റെ ഒരു വിവരവും ഇല്ല.

ഇപ്പോഴിതാ പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് രാഹുല്‍ ശര്‍മ പങ്കുവച്ച ട്വീറ്റ് വൈറലാവുന്നു. ബിസിനസ്സുകാരനായ രാഹുല്‍ ശര്‍മ, നടിയായ തന്റെ ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക പോസ്റ്റ് പഹ്കുവച്ചത് തീര്‍ത്തും രസകരമായിട്ടാണ്. തന്റെ ജീവിതത്തിലെ കോ ഫൗണ്ടറായിട്ടാണ് അസിനെ വിശേഷിപ്പിക്കുന്നത്, താന്‍ അസിന്റെ ജീവിതത്തിലെ സഹ നടനാണ് എന്നും

സന്തേഷം നിറഞ്ഞ പത്ത് വര്‍ഷങ്ങള്‍, എന്റെ ജീവിതത്തില്‍ പ്രാധാന്യമുള്ള എല്ലാത്തിന്റെയും അവിശ്വസനീയമായ സഹസ്ഥാപകയാണ് അവള്‍, അവളുടെ ജീവിതത്തിലെ ഒരു സഹനടന്റെ വേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്! എന്റെ പ്രിയപ്പെട്ടവളേ, പത്താം വാര്‍ഷികാശംസകള്‍. നമ്മുടെ വീടും എന്റെ ഹൃദയവും ഒരു ഉയര്‍ന്ന വളര്‍ച്ചയുള്ള സ്റ്റാര്‍ട്ടപ്പ് പോലെ നീ നയിക്കട്ടെ, ഞാന്‍ എല്ലാ ദിവസവും നിന്റെ ജീവിതത്തിന്റെ സെറ്റില്‍ പ്രത്യക്ഷപ്പെടും. നമുക്കൊരുമിച്ച് ഒരു അത്ഭുതകരമായ ഭാവി ഒരുക്കാം- എന്നാണ് രാഹുലിന്റെ പോസ്റ്റ്.

Also Read: AI അല്ല, തൃഷയ്‌ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ച് നയന്‍താര; ഇവരാണോ ബദ്ധശത്രുക്കള്‍ എന്ന് പറഞ്ഞത്?

2016 ല്‍ ആണ് മൈക്രോ മാക്‌സിന്റെ സഹസ്ഥാപകനായ രാഹുല്‍ ശര്‍മയുമായുള്ള അസിന്റെ പ്രണയ വിവാഹം നടക്കുന്നത്. കോമണ്‍ സുഹൃത്തായ അക്ഷയ് കുമാറുമായുള്ള സൗഹൃദമായിരുന്നു ആ പ്രണയത്തിലേക്ക് എത്തിച്ചത്. ഗജിനി എന്ന ചിത്രത്തില്‍ അതീവ സമ്പന്നനായ ആളെ പ്രണയിച്ച് വിവാഹം ചെയ്ത കഥയുമായി ഏറെ സാമ്യമുണ്ടായിരുന്നു മൈക്രോമാക്‌സ് ഉടമയുമായുള്ള അസിന്റെ പ്രണയ വിവാഹത്തിന് എന്നത് അന്ന് ഏറെ ചര്‍ച്ചയായ വിഷമായിരുന്നു. ഈ പത്ത് വര്‍ഷത്തിനിടയില്‍ അസിന്റെ വിവാഹ മോചന ഗോസിപ്പുകള്‍ക്കൊന്നും കുറവുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അതിനോടൊന്നും നടി പ്രതികരിച്ചതുമില്ല.

Also Read: അച്ഛനൊക്കെ പിടിച്ചുനിൽക്കുന്നത് കണ്ടില്ലേ, ശ്രീപരമേശ്വരനെ മനസ്സിൽ വിചാരിച്ച് നേരിട്ട് ഇറങ്ങിക്കോ; മീനാക്ഷിക്ക് കൊടുത്ത ഉപദേശം

ഭാര്യയും മക്കളും യുഎസിൽ, അച്ഛന് വിസയില്ല! കുടിയേറ്റ വിസ നിരോധനം തകർക്കുന്ന കുടുംബ ബന്ധങ്ങൾ


നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമിയിലൂടെ സിനിമയില്‍ അഭിമുഖമായ അസിന് ഒരു നായിക എന്ന നിലയില്‍ സ്വീകരണം കിട്ടിയത് തമിഴകത്താണ്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, പോക്കിരി, ഗജിനി, ദശാവതാരം എന്നിങ്ങനെ ചെയ്ത സിനിമകള്‍ എല്ലാം സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും, സൂപ്പര്‍ ഹിറ്റായതുമായിരുന്നു. ഗജിനി എന്ന ചിത്രത്തിന്റെ റീമേക്കുമായി ബോളിവുഡില്‍ എത്തിയ നടി, പിന്നീട് രാഹുലുമായി പ്രണയത്തിലാവുകയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയുമായിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article