'അവർ എന്തോ ഒളിക്കുന്നുണ്ട്'; ആക്ഷനും സസ്പെൻസുമായി ജീത്തു ജോസഫ് - ആസിഫ് അലി ചിത്രം 'മിറാഷ്' ട്രെയിലർ

4 months ago 4

Mirage

'മിറാഷ്' ട്രെയിലറിൽനിന്ന് | സ്ക്രീൻ​ഗ്രാബ്

ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പം ഒരു പസിൽ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവർ ഒന്നിക്കുന്ന 'മിറാഷ്' എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്പെൻസ് നിറഞ്ഞതുമായ ട്രെയിലർ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്.

മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധ നേടിയിരുന്നു. ഏറെ ദുരൂഹമായതും ഉദ്വേഗം നിറയ്ക്കുന്നതുമായ രംഗങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നതെന്ന സൂചന നൽകിയിരിക്കുകകയാണ് ട്രെയിലർ. ഒട്ടേറെ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടെന്നും ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്.

സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ.

ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്രം' ബോക്സ്ഓഫിസിൽ വൻ വിജയമായി മാറിയിരുന്നു. ഏറെ ചർച്ചയായി മാറിയിരുന്ന 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റ‍ര്‍: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്‍റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഗാനരചന: വിനായക് ശശികുമാർ, ഡിഐ: ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ടിങ്

Content Highlights: thrilling trailer of Mirage, starring Asif Ali and Aparna Balamurali. Directed by Jeetu Joseph

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article