.jpg?%24p=ce32dcb&f=16x10&w=852&q=0.8)
ഉർവശി | ഫോട്ടോ: എൻ.എം പ്രദീപ് | മാതൃഭൂമി
മകൾ കുഞ്ഞാറ്റയുടെ ആദ്യ സിനിമയ്ക്ക് ഓഫർ വന്നപ്പോൾ ആദ്യം അമ്മ ഊർവശിയുടെ അനുഗ്രഹം വാങ്ങാൻ പറഞ്ഞുവെന്ന മനോജ് കെ ജെയൻ്റെ വാക്കുകളിൽ പ്രതികരിച്ച് ഉർവശി. ഓണാഘോഷവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഉർവശി പ്രതികരിച്ചത്. വാർത്താ സമ്മേളനത്തിൽ ഇത്തരം കാര്യങ്ങൾ പറയുന്നത് എല്ലാ കാലത്തും അത് ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നുവെന്ന് മാതൃഭൂമി ന്യൂസിനോട് ഉർവശി പ്രതികരിച്ചു.
മകൾ ജനിക്കുന്നതിന് എത്രയോ മുമ്പുതന്നെ താൻ ഇതേ കഴിവുകളോടെ ഇവിടെ തന്നെയുണ്ടായിരുന്നവെന്നും ഉർവശി പ്രതികരിച്ചു. 'അവൾ ജനിക്കുന്നതിനു മുമ്പും അതിനൊക്കെ മുമ്പും ഈ കഴിവുകളൊക്കെയായി ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. പക്ഷെ അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ..' 'ചേട്ടത്തി അനിയത്തിമാരുടെ മക്കൾക്ക് ഇവിടെ (ചെന്നൈ) വരാനാണ് ആഗ്രഹം. നല്ല വേഷമാണെങ്കിൽ ഞങ്ങൾ എതിർക്കില്ല'- എന്നും ഉർവശി പറഞ്ഞു.
കുഞ്ഞാറ്റയ്ക്ക് സിനിമ ഓഫർ വന്ന സമയത്ത് ആദ്യം ആവശ്യപ്പെട്ടത് അമ്മ ഉർവശിയുടെ അനുഗ്രഹം വാങ്ങാനാണെന്നും, അവർ നോ പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ വേണ്ടെന്ന് താനും തീരുമാനിക്കുമായിരുന്നുവെന്നുമാണ് മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ ആദ്യ സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ മനോജ് കെ. ജയൻ പ്രതികരിച്ചത്.
മനോജ് കെ ജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്
"കുഞ്ഞാറ്റയ്ക്ക് ഇങ്ങനെ നല്ലൊരു ഓഫർ വന്നപ്പോൾ ഞാൻ ആദ്യം പറഞ്ഞത് അവളുടെ അമ്മയുടെ അനുഗ്രഹം വാങ്ങണം എന്നാണ്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രി ആണ് അവളുടെ അമ്മ ഉർവശി.. അവരുടെ അനുഗ്രഹവും അഭിപ്രായവും ആണ് സിനിമയിലേക്ക് കുഞ്ഞാറ്റ വരുമ്പോൾ വേണ്ടത്.. അമ്മയുടെ അനുഗ്രഹം വാങ്ങാൻ കുഞ്ഞാറ്റയെ ഞാൻ ചെന്നൈയിലേക്ക് പറഞ്ഞയച്ചു...മോളുടെ കാര്യം വരുമ്പോൾ ഞാൻ വല്ലാതെ ഇമോഷണൽ ആകും..." മനോജ് പറഞ്ഞു.
"ഉർവശി വേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ സിനിമ ചെയ്യണ്ട എന്ന് തന്നെ ഞാനും തീരുമാനിച്ചേനെ. ഇത്രയേറെ മികച്ച സിനിമകൾ ചെയ്ത അഭിനേത്രി ആണ് അവർ. തീർച്ചയായും മകളുടെ സിനിമയിൽ അവരുടെ അഭിപ്രായം ആണ് വലുത്..എന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിലേക്ക് വരണം എന്നുള്ളത്. അച്ഛന്റെ മരണം ഏറെ വിഷമിപ്പിച്ചതും അവളെ ആണ്. സിനിമയിലേക്ക് അവസരം വന്നപ്പോൾ അച്ഛൻ കൂടെ ഇല്ലാത്തത് അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കൃത്യനിഷ്ഠ, മൂത്തവരെ ബഹുമാനിക്കുക, ഗുരുസ്മരണ വേണം തുടങ്ങിയ കാര്യങ്ങളാണ് ഞാൻ അവൾക്ക് സിനിമയിലേക്ക് വരുമ്പോൾ പറഞ്ഞ് കൊടുത്തിട്ടുള്ളത്".. മനോജ് കെ.ജയൻ പറഞ്ഞു
Content Highlights: Actress Urvashi reacts to Manoj K Jayan`s connection astir seeking her blessings for daughter`s film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·