10 September 2025, 07:24 AM IST
.jpg?%24p=7c85205&f=16x10&w=852&q=0.8)
ഐശ്വര്യ റായ് | ഫോട്ടോ: വി. രമേഷ്/ മാതൃഭൂമി
ന്യൂഡൽഹി: തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരേ നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തുടർനടപടികൾക്കായി കേസ് ജനുവരി 15-ലേക്ക് മാറ്റി. ഒട്ടേറെ വെബ്‌സൈറ്റുകൾ ഉത്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ്ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായും ഹർജിയിൽ പറഞ്ഞു. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അശ്ലീല വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുകയാണെന്നും അനുമതിയില്ലാതെ നടിയുടെ ചിത്രം പതിപ്പിച്ച ടി-ഷർട്ടുകളും കപ്പുകളും വിറ്റ് ചിലർ പണമുണ്ടാക്കുന്നെന്നും ഐശ്വര്യയുടെ അഭിഭാഷകൻ സന്ദീപ് സേത്തി ചൂണ്ടിക്കാട്ടി.
ലൈംഗികോദ്ദേശ്യത്തിലുള്ള ഇത്തരം നടപടികൾ നിരാശാജനകമാണ്. പലതും നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും അഭിഭാഷകൻ വാദിച്ചു. ചില വെബ്സൈറ്റുകൾ പണപ്പിരിവിനായി പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇത്തരം സൈറ്റുകളുടെ ലിങ്കുകൾ നീക്കംചെയ്യണമെന്ന് ഗൂഗിളിന്റെ പ്രതിനിധിയോട് കോടതി വാക്കാൽ നിർദേശിച്ചു.
Content Highlights: Aishwarya Rai approaches Delhi High Court against unauthorized usage of her sanction and images
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·