അശ്വിനെ കുറ്റം പറയുന്നവർ പരിഹസിക്കുന്നവർ ഒന്നറിയുക! ഞങ്ങൾ പെൺകുട്ടികൾക്ക് അശ്വിനെ പോലെ ഒരാളെയാണ് വേണ്ടത്

4 weeks ago 2

Authored by: ഋതു നായർ|Samayam Malayalam23 Dec 2025, 3:03 p.m. IST

അത് അടിമ ആയിട്ടല്ല, ദിയ എന്ന പെൺകുട്ടിയെ എത്രത്തോളം സ്നേഹിക്കാൻ ആകുന്നു എന്നുള്ളതാണ് അശ്വിൻ കാണിക്കുന്നത്. ഒരു ഭർത്താവിന്റെ നല്ലൊരു സുഹൃത്തിന്റെ ഒക്കെ കടമയാണ് അശ്വിൻ ചെയ്യുന്നത്

diya krishna s fans clapped backmost  astatine  aswin s haters suggesting that they request   a hubby  similar  aswinദിയ കൃഷ്ണ(ഫോട്ടോസ്- Samayam Malayalam)
ദിയ കൃഷ്ണ- അശ്വിൻ വിവാഹം തീർത്തും അപ്രതീക്ഷിതം ആയിരുന്നു ദിയയുടെ ഫാൻസിന്. ബ്രേക്കപ്പായി അധികം വൈകാതെ തന്നെ അടുത്ത സുഹൃത്തായിരുന്ന അശ്വിനെ തന്റെ ജീവിത പങ്കാളി ആയി ദിയ വരിക്കുമ്പോൾ ഒന്നും ചിന്തിക്കാതെ മകളുടെ ഇഷ്ടത്തിന് ഒപ്പം നിന്ന അച്ഛനും അമ്മയും ആയി സിന്ധുവും കൃഷ്ണകുമാറും മാറി. തമിഴ് ബ്രാഹ്മിൻ കൾച്ചറിൽ ഉള്ള ആളാണ് അശ്വിൻ. എഞ്ചിനിയർ കൂടിയായ അശ്വിൻ ദിയയുടെ എക്കാലത്തെയും അടുത്ത സുഹൃത്താണ്. നയൻ വിക്കി കോംബോ പോലെ എന്നാണ് ഇവരുടെ ബന്ധത്തെ അടുത്തറിയുന്നവർ വിശേഷിപ്പിക്കുന്നത്. അത്രത്തോളം ആഴമേറിയ ദൃഢമായ ബന്ധം.

ദിയയുടെ പ്രെഗ്‌നൻസി ടൈം ഡെലിവറി. പോസ്റ്റ് പാർട്ടം അങ്ങനെ ദിയക്ക് സംരക്ഷണം കെയർ ഒക്കെ വേണ്ടുന്ന ഇടങ്ങളിൽ ഭർത്താവ് എന്നതിലുപരി ഒരു പരിചാരകനെ പോലെ അശ്വിൻ ഉണ്ടായിരുന്നു. എന്നാൽ പലപ്പോഴും അശ്വിനെ ആക്ഷേപിക്കുന്ന രീതിയിൽ ഉള്ള കമന്റുകൾ ആണ് അധികവും വരുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിലായി ദിയയേയും മകനേയും കൂട്ടി സ്വന്തം വീട്ടിൽ എത്തിയതാണ് അശ്വിൻ. അപ്പോഴും അശ്വിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ ആണ് പ്രത്യക്ഷഷപെടുന്നത്. ഇതിനിടയിൽ ആണ് ഇവരുടെ ആരാധകരിൽ ഒരാൾ പങ്കുവച്ച അഭിപ്രായം ശ്രദ്ധേയം ആയത്. ഞങ്ങൾ പെൺകുട്ടികൾക്ക് അശ്വിനെ പോലൊരു ആളെ ആണ് വേണ്ടത്.. അവൻ ദിയയെ പിന്തുണയ്ക്കുന്ന, സ്നേഹിക്കുന്ന, കെയർ ചെയ്യുന്ന രീതി പോലെ.. അവളുടെ ഉള്ളിലെ കുഞ്ഞിനെ അംഗീകരിക്കുന്ന പോലെ ഒരാൾ അതാണ് നമ്മൾ പെൺകുട്ടികളുടെ മനസ്സിൽ എന്നാണ് ഒരാൾ പറഞ്ഞത്.

ALSO READ: 2 കോടിയ്ക്ക് ശ്രീനിവാസന്‍ പണിത സ്വര്‍ഗം കണ്ടനാട്ടെ പാലാഴി! ജപ്തി ചെയ്ത വീട്ടിൽ നിന്നും അന്ന് ഇറങ്ങിയശേഷം പണിത വീട്

ഒരിക്കലും ഞാൻ ഇവരുടെ വികാരങ്ങളെ വൃണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ചിലരുടെ വാക്കുകൾ കാണുന്നത് ഭയങ്കര വേദനയാണ്. അശ്വിൻ അടിമയാണ് എന്നോക്കെ തരമുള്ള മെസേജുകൾ വളരെ മോശമായ കാര്യങ്ങൾ ആണ്, എന്നാൽ ശരിക്കും ഞങ്ങൾ പെൺകുട്ടികൾക്ക് അശ്വിനെപ്പോലെ ഒരു വ്യക്തിയെ വേണം ... അവൻ ദിയയെ പിന്തുണയ്ക്കുന്നപോലെ സ്നേഹിക്കുന്നതുപോലെ , കെയർ ചെയ്യുന്ന രീതി പോലെ.. ദിയയുടെ ഉള്ളിലെ കുഞ്ഞിനെ അംഗീകരിക്കുന്ന പോലെ ഒരാൾ അതാണ് നമ്മൾ പെൺകുട്ടികളുടെ മനസ്സിൽ എന്നാണ് ആരാധിക പങ്കിട്ട കമന്റ്. ഇതിനെ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് എത്തിയതും.
Read Entire Article