അർപ്പിതയും ദിവ്യയും വിമലക്ക് ഒപ്പം! മരുമക്കൾ അല്ല എന്റെ പെണ്മക്കളായി വീട്ടിലേക്ക് കയറ്റിയ കുഞ്ഞുങ്ങൾ; വൈറൽ കമന്റുകൾക്ക് പിന്നിൽ

1 month ago 2

Authored by: ഋതു നായർ|Samayam Malayalam21 Dec 2025, 12:12 p.m. IST

കഥ പറഞ്ഞുപറഞ്ഞു വലിയൊരു കഥാപ്രപഞ്ചം ആണ് മലയാളികൾക്ക് വേണ്ടി അദ്ദേഹം ഒരുക്കിയത്, ഭൗതികമായി അദ്ദേഹം ഇല്ലെങ്കിലും അദ്ദേഹം ബാക്കി വച്ച ഒരുപാട് കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കും

sreenivasan decease  sreenivasan was fixed  a last  farewell by his children and family(ഫോട്ടോസ്- Samayam Malayalam)
ശ്രീനിവാസന്റെ വേർപാട് വാക്കുകൾക്ക് അതീതമാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക്. സ്വന്തം നാട്ടിൽ നിന്നുമല്ല, അന്യ നാട്ടിൽ നിന്നുമെല്ലാം അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാനായി വീട്ടിലേക്ക് ഒഴുകുകയാണ്. സാധാരണക്കാർ മുതൽ പ്രിയപ്പെട്ടവർ വരെ പാലാഴി വീട്ടിലേക്ക് എത്തുന്നു. മണ്ണിൽ ചവിട്ടി നടന്ന ഒരു സാധാരണക്കാരന് ആയിരുന്നു ശ്രീനിവാസൻ . ആ ശ്രീനി മണ്ണിലേക്ക് മടങ്ങുമ്പോൾ കണ്ണുകൾ നനഞ്ഞാണ്‌ ഓരോ ആളുകളും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. അതേസമയം കഴിഞ്ഞദിവസം മുതൽ കാമറ കണ്ണുകൾ നോക്കിയത് അർപ്പിതയേയും ദിവ്യയേയും ആയിരുന്നു.

ആദ്യദിവസം കാമറയിൽ പെടാതെ നിൽക്കുകയായിരുന്നു ഇരുവരും. സെലിബ്രിറ്റി കുടുംബം ആയതുകൊണ്ടുതന്നെ അവരുടെ പ്രൈവസിയെ ഹനിക്കുന്ന രീതിയിൽ ആയിരുന്നു കാമറ കണ്ണുകൾ അവരുടെ പിന്നാലെ നിറഞ്ഞതും. അതുകൊണ്ടുതന്നെ വിട്ടുനിൽക്കുകയായിരുന്നു അർപ്പിതയും ദിവ്യയും. മിക്ക ദിവസങ്ങളിലും അർപ്പിത വിമലക്കും ശ്രീനിക്കും ഒപ്പം തന്നെ ഉണ്ടാകാറുണ്ട്. കണ്ടനാട്ടെ വീട്ടിൽ അച്ഛൻ ഇരിക്കുന്ന കസേരയിൽ മറ്റൊരാൾ ഇരിക്കുന്നത് തനിക്ക് ഇഷ്ടം അല്ലെന്ന് ധ്യാൻ പറയുമായിരുന്നു. അച്ഛന്റെ വേർപാട് അദ്ദേഹത്തിനും കുടുംബത്തിനും താങ്ങാൻ ഉള്ള കെൽപ്പ് നല്കട്ടെ എന്നാണ് ഓരോ ആളുകളും സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മരുമക്കൾ ആയിട്ടല്ല സ്വന്തം മക്കൾ ആയിട്ടാണ് തങ്ങൾ അവരെ കാണുന്നത് എന്നാണ് വിമലയും ശ്രീനിയും പറഞ്ഞിട്ടുള്ളത്. മക്കളുടെ ഇഷ്ടം തുറന്നുപറയുമ്പോൾ അതിനൊപ്പം നിന്ന അച്ഛൻ ആയിരുന്നു ശ്രീനി. രണ്ടുപേരുടെയും പങ്കാളികളെ തെരഞ്ഞെടുക്കാനും, അവർക്ക് ഇഷ്ടം സിനിമ ആണെന്ന് അറിഞ്ഞതോടെ അതിനു ഒപ്പം തന്നെ നിന്നു, മക്കളെ അത്രത്തോളം സ്നേഹിച്ച അച്ഛൻ ആയിരുന്നു അദ്ദേഹമെന്ന് ധ്യാനിന്റെയും വിനീതിന്റേയും മുഖത്തുനിന്നും വായിച്ചെടുക്കാം. രോഗാവസ്ഥയിൽ ആയിരുന്നപ്പോൾ രണ്ടുപേരും ഒപ്പം ഉണ്ടായിരുന്നു. വളരെ പെട്ടന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശം ആയതും, ആശുപത്രിയിലേക്ക് കഴിഞ്ഞദിവസം എത്തുന്നതും. മുൻപും ആരോഗ്യനില മോശം ആയി എത്തുമ്പോൾ അതിനെ തരണം ചെയ്ത തിരികെ എത്തുന്ന പോലെ എത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു പ്രിയപെട്ടവർ. എന്നാൽ ഇത്തവണ അദ്ദേഹത്തെ മരണം കീഴടക്കി.

ALSO READ: എന്റെ അച്ഛനാണ് എനിക്ക് എല്ലാം! പുരയിടം വിറ്റ പണം കൊണ്ടാണ് എന്റെ കടം തീർത്തത്, അറിഞ്ഞത് പിന്നീട്; അച്ഛനെ ജീവനോളം സ്നേഹിച്ച ധ്യാൻ
കൈ വച്ച മേഖലകളിൽ എല്ലാം നൂറുമേനി വിളവ് ആയിരുന്നു അദ്ദേഹത്തിന്. ജൈവ കൃഷിയെ അത്രത്തോളം പ്രോത്സാഹിപ്പിച്ച ശ്രീനി, മണ്ണിൽ ചവിട്ടി നിന്ന് മണ്ണിനെ വിശ്വസിച്ച ഒരു കൃഷിക്കാരൻ കൂടി ആയിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേക്കാൾ ശ്രീനി എന്ന മനുഷ്യനെ സ്നേഹിച്ച ആളുകൾ ആണ് അശ്രുപൂജ നൽകി അദ്ദേഹത്തെ യാത്രയാക്കാൻ എത്തുന്നത്.

Read Entire Article