അൽഫോൺസ് പുത്രൻ റീലോഡഡ്; 'ബൾട്ടി'യിൽ ഞെട്ടിക്കാനൊരുങ്ങി സംവിധായകൻ, ​ഗ്ലിംപ്സ് കാണാം

6 months ago 6

ഷെയിൻ നിഗം നായകനായെത്തുന്ന 'ബൾട്ടി'യിൽ സൈക്കോ ബട്ട‍ർഫ്ലൈ സോഡ ബാബുവായി ഞെട്ടിക്കാൻ എത്തുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചിത്രത്തിലെ ക്യാരക്ടർ‍ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

മലയാളത്തില്‍ ട്രെന്‍ഡ് സെറ്ററായി മാറിയ 'പ്രേമ'ത്തിലൂടെ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ അൽഫോൺസ് പുത്രൻ തികച്ചും വേറിട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായ 'ബൾട്ടി' സംവിധാനം ചെയ്യുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.

‘ബൾട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 'മഹേഷിന്‍റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവായ സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'ബൾട്ടി' എന്ന പ്രത്യേകതയുമുണ്ട്. ഷെയിൻ നിഗത്തോടൊപ്പം മലയാളത്തിലേയും തമിഴിലേയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒരുമിക്കുന്നുണ്ട്.

കോ പ്രൊഡ്യൂസര്‍: ഷെറിന്‍ റെയ്ച്ചല്‍ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് നാരായണ്‍, ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി: അലക്‌സ് ജെ. പുളിക്കല്‍, വരികള്‍: വിനായക് ശശികുമാര്‍, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെല്‍വി ജെ, ആക്ഷന്‍ കൊറിയോഗ്രാഫി: ആക്ഷന്‍ സന്തോഷ്, വിക്കി മാസ്റ്റര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: നിതിന്‍ ലൂക്കോസ്, ഡിഐ: കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആര്‍എം, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിഎഫ്എക്‌സ്: ആക്‌സല്‍ മീഡിയ, ഫോക്‌സ്‌ഡോട്ട് മീഡിയ, മിക്‌സിങ്: എം.ആര്‍. രാജാകൃഷ്ണന്‍, പ്രോജെക്ട് കോര്‍ഡിനേറ്റര്‍: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍ എം, അസോസിയേറ്റ് ഡയറക്ടര്‍: ശബരിനാഥ്, രാഹുല്‍ രാമകൃഷ്ണന്‍, സാംസണ്‍ സെബാസ്റ്റ്യന്‍, മെല്‍ബിന്‍ മാത്യു പോസ്റ്റ് പ്രൊഡക്ഷന്‍: എന്റര്‍ടെയ്ന്‍മെന്റ്‌സ്, എസ്ടികെ ഫ്രെയിംസ് സിഎഫ്ഒ: ജോബിഷ് ആന്റണി, സിഒഒ: അരുണ്‍ സി. തമ്പി, ഡിസ്ട്രിബ്യൂഷന്‍: മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബല്‍: തിങ്ക് മ്യൂസിക്. ടൈറ്റില്‍ ഡിസൈന്‍: റോക്കറ്റ് സയന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: വിയാഖി, മാര്‍ക്കറ്റിങ് ആന്‍ഡ് വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി, പിആര്‍ഒ: ഹെയിന്‍സ്.

Content Highlights: Alphonse Puthren's Unexpected Role and Viral Character Reveal

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article