ആ കൈത്താങ്ങ് എത്തുമ്പോൾ ഡിപ്രഷനടിച്ച് മരണത്തെക്കുറിച്ചുപോലും ചിന്തിച്ച സമയത്ത്; ചന്ദനം ചാരിയാൽ ചന്ദനം മണക്കുമെന്ന് പറയുന്നത് ഇതാണ്

1 month ago 3
രണ്ടുമൂന്നുദിവസം മുൻപേ ആണ് നടൻ വിനായകന്റെ ഒപ്പം ചേർന്നിരുന്ന് ഒരു വീഡിയോ മമ്മൂട്ടി പങ്കുവച്ചത്. കളംകാവൽ സിനിമയുടെ വിജയം ആഘോഷിക്കാൻ ആ സന്തോഷം പങ്കിടാൻ ആണ് മമ്മൂട്ടി വിനായകന് ഒപ്പം എത്തിയത്. സിനിമയുടെ വിജയം ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നാണ് എന്നാൽ അതിനേക്കാൾ സന്തോഷം നൽകിയ ഒരു കാഴ്ചയുണ്ട്, വിനായകൻ മമ്മൂട്ടിക്ക് ഒപ്പം ചേർന്നിരിക്കുന്ന കാഴ്ച. കുറച്ചുകാലമായി വിനായകന് സോഷ്യൽ മീഡിയയിൽ നിന്നും അത്ര നല്ല പിന്തുണ അല്ല ലഭിക്കുന്നത്. എന്നാൽ ഈ ഒരു സീൻ കണ്ടതിനുശേഷം വിനായകനോട് ഉള്ള സ്നേഹം കൂടിയിട്ടുണ്ട്. വിനായകൻ മമ്മൂക്കയോടൊപ്പം വരുമ്പോൾ ഹെഡ് മാഷിന്റെ മുന്നിൽ പെട്ട വികൃതിക്കാരനായ ബാക്ക് ബെഞ്ച് സ്റ്റുഡന്റിന്റെ അവസ്ഥയിൽ ആണ്. താങ്കളുടെ എത്രയോ സിനിമകൾ ഞങ്ങൾ സ്വീകരിച്ചു. മോശമായത് തള്ളിക്കളഞ്ഞിട്ടുമുണ്ട് , പക്ഷെ ആദ്യമായാണ് ഈയടുത്തകാലത്ത് ഇങ്ങനെ ഒരു നന്ദി പറച്ചിൽ കേൾക്കുന്നത്. വിനായകനെ നല്ലതു പഠിപ്പിക്കാനായിരിക്കും എന്നു കരുതുന്നു. ഏതായാലും "മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്നിങ്ങനെയുള്ള കമന്റുകൾ ആണ് നിറയുന്നതിൽ അധികവും.

മരണത്തെ കുറിച്ച് പോലും ചിന്തിച്ച് ഡിപ്രഷനടിച്ച് ഞാനിനി ഈ റൂമിൽ നിന്നും ഇറങ്ങൂലാ.. ആരോടും മിണ്ടൂലാ എന്ന് പറഞ്ഞു തകർന്നിരിക്കുന്ന സമയത്താണ് മമ്മൂക്കയുടെ കൈത്താങ്ങ് വിനായകനെ തേടി വന്നത്... ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ വരെ തീരുമാനിച്ച സമയത്ത് നീട്ടുന്ന കൈകൾക്ക് ഒരു ജീവൻ ഭൂമിയിലേക്ക് അതിമനോഹരമായി തിരിച്ചു കൊണ്ട് വരുന്നതിൻ്റെ ദൈവികതയുണ്ട്..


മമ്മൂട്ടിയോടൊപ്പം പറ്റിക്കൂടി ആട്ടിൻകുട്ടിയേ പോലേ നിൽക്കുന്ന വിനായകനേ വിഷാദത്തിൻ്റെ ഉച്ചസ്ഥായിയിൽ നിന്നാണ് കൈപിടിച്ച് കൂടേ കൂട്ടിയത്... ഏറ്റവും അർഹമായ സമയത്താണ് വിനായകന് കളങ്കാവലിലേ റോൾ കിട്ടിയത്...

ALSO READ:എനിക്ക് പോലും അറിയില്ല തിരിച്ചുവരണം എന്ന് ഒരിക്കലും പ്ലാൻ ചെയ്തത് അല്ല, ഒരു കളങ്കവും ഇല്ലാതെ എന്നെ സ്വീകരിച്ചത് പ്രേക്ഷകർ

ആരെന്തൊക്കേ പറഞ്ഞാലും ആ സ്ഥാനത്ത് മറ്റൊരു നടനായിരുന്നെങ്കിൽ വേറെ ലെവലായേനേ എന്ന് ചിന്തിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ മമ്മൂട്ടി കമ്പനിയെന്നാ സുമ്മാവാ...

വീണ് പോയവനേ ഒരു ചവിട്ടു കൂടി സ്പെഷ്യൽ ആയി കൊടുക്കുന്ന സിനിമ ഫീൽഡിൽ തെറ്റായ ചില സംഭാഷണങ്ങളും പോസ്റ്റുകളും കൊണ്ട് കേസും,കേസിൻ്റേ മുകളിൽ കേസുമായി തന്നിലേക്ക് ഒതുങ്ങിക്കൂടിയ അയാൾ ലഹരിക്കടിമയായി ചോര തുപ്പി മരിച്ചു..

നല്ലൊരു നടനായിരുന്നു എന്നൊക്കെയുള്ള നാളേകളിൽ ഉണ്ടാകുമായിരുന്ന പ്രഹസനങ്ങളിൽ നിന്ന് മമ്മൂട്ടി ആത്മവിശ്വാസം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന വജ്രമാണ്...
അതിനി പത്തരമാറ്റായി തിളങ്ങട്ടേ...റഫീല കുറിച്ചു

Read Entire Article